Malayalam Breaking News
മഞ്ജു വാര്യര്‍ മുതൽ ജോജു ജോര്‍ജ് വരെ 2019 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു!
മഞ്ജു വാര്യര്‍ മുതൽ ജോജു ജോര്‍ജ് വരെ 2019 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു!
ഓരോ വർഷവും മികച്ച ചിത്രങ്ങൾ ഏതാണെന്നറിയാനും,മികച്ച നടനും നായികയും ആരാണെന്നായറിയാനും,സംവിധായകർ ഏതെന്നറിയാനും കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ .ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 66ാമത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിചിരിക്കുകയാണ്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നുമുള്ള കഴിഞ്ഞ വര്‍ഷത്തെ സിനിമകളാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്.
കഴിഞ്ഞ വർഷത്തിലെ സിനിമകളിൽ മലയാളത്തിലെ മികച്ച നടനും നടിയ്ക്കുമുള്ള പട്ടികയില്‍ യുവതാരങ്ങളായിരുന്നു അണിനിരന്നിരിക്കുന്നത്. ഈ തവണ ശക്തമായ മത്സരത്തിനൊടുവിലാണ് മികച്ച താരങ്ങളെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ഹൈദരാബാദില്‍ നിന്നുമായിരുന്നു ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയിതിരുന്നതെങ്കിൽ .പക്ഷേ ഇത്തവണ ചെന്നൈയിലെ ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നുമാണ് ചടങ്ങ് നടത്തിയത്. അവാര്‍ഡ് വിതരണത്തിനൊപ്പം താരങ്ങളുടെ പാട്ടും ഡാന്‍സുമൊക്കെ ചടങ്ങ് ഗംഭീരമാക്കി. തെന്നിന്ത്യന്‍ നടി റെജിന കസാന്‍ഡ്രയും സുന്ദീപ് കിഷനുമായിരുന്നു അവതാരകര്‍.
ഫിലിം ഫെയര്‍ മികച്ച നടനായി സിനിമ പ്രേമികളുടെ ഇഷ്ടതാരം ജോജു ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ജോജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജയസൂര്യ (ക്യാപ്റ്റന്‍), ടൊവിനോ തോമസ് (തീവണ്ടി), സൗബിന്‍, ചെമ്പന്‍ വിനോദ് (ഈമയൗ), പൃഥ്വിരാജ് (കൂടെ)എന്നീ സൂപ്പർ താരങ്ങൾ തമ്മിലായിരുന്നു മത്സരം. എല്ലാവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നവരാണെങ്കിലും ഭാഗ്യം തേടി എത്തിയത് ജോജുവിനായിരുന്നു.
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരാണ് മികച്ച നടി. കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയിലെ അഭിനയമായിരുന്നു മഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഐശ്വര്യ ലക്ഷ്മി (വരത്തന്‍), അനു സിത്താര (ക്യാപറ്റന്‍), നിമിഷ സജയന്‍ (ഈട), നസ്രിയ (കൂടെ), എന്നീ താരസുന്ദരിമാരാണ് മികച്ച നടിയ്ക്കുള്ള നോമിനേഷനില്‍ ലേഡീ സൂപ്പര്‍സ്റ്റാറിനൊപ്പം കട്ടയ്ക്ക് നിന്നവർ. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കിയത് മലയാളികളുടെ പ്രിയതാരം സൗബിന്‍ ഷാാഹിര്‍ ആണ്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമായിരുന്നു സൗബിന് അവാര്‍ഡിന് അര്‍ഹനാക്കിയത്. അതെ സമയം കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയതും സൗബിനായിരുന്നു.
തെലുങ്കിലെത്തുമ്പോള്‍ മഹാനടിയിലൂടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി.തമിഴ് മകൻ അരവിന്ദ് സ്വാമിയാണ് മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയത്.ഈട എന്ന സിനിമയിലൂടെയാണ് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കിയത്.കന്നഡയില്‍ നാദിചരാമി എന്ന സിനിമയിലൂടെ താരപുത്രി ശ്രുതി ഹാസനാണ് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്. തമിഴില്‍ ഐശ്വര്യ രാജേഷ് ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കി.പ്രിയ നടി കീര്‍ത്തി സുരേഷാണ് മികച്ച നായിക. മഹാനടിയിലെ മികച്ച അഭിനയത്തിനാണ് കീര്‍ത്തിയെ ഈ ഭാഗ്യം തേടിയെത്തിയത്.
മികച്ച മലയാള സിനിമ സുഡാനി ഫ്രം നൈജീരിയ ആണ്. സക്കറിയ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് ഒരുപാട് പുരസ്‌ക്കാരങ്ങൾ ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്‍. ഈ മാ യൗ എന്ന ചിത്രത്തിനാണ് ലിജോയുടെ നേട്ടം.
യൂത്തൻ മാരുടെ ഇഷ്ട്ട നായികയായ സാനിയ അയ്യപ്പനാണു മികച്ച പുതുമുഖ നടിയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ക്വീന്‍ എന്ന സിനിമയിലെ പ്രകടനമായിരുന്നു സാനിയക്ക് അംഗീകാരം നല്‍കിയത്. തമിഴില്‍ പ്യാര്‍ പ്രേമകഥ എന്ന സിനിമയിലെ നായിക റൈസ വില്‍സനാണ്.
മലയാളികളുടെ സ്വന്തം പുത്രനായ വിനായകനാണ് മികച്ച സഹതാരത്തിനുള്ള പുരസ്‌കാരം . ഈമയൗ എന്ന സിനിമയിലെ പ്രകടനമായിരുന്നു വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയിലൂടെ വെള്ളിത്തിരിയിലെത്തിയ സാവിത്രി ശ്രീധരന്‍ സ്വന്തമാക്കി.
സംഗീതാസ്വാദകരുടെ ഇഷ്ട്ട ഗാനങ്ങൾക്ക് തന്നെയാണ് പുരസ്കാരം നൽകിയിരിക്കുന്നത്. ടൊവിനോ തോമസിന്റെ തീവണ്ടി എന്ന സിനിമയിലെ (ജീവാംശമായി)എന്ന പാട്ടിലൂടെ ബി കെ ഹരിനാരായണനാണ് മലയാളത്തിലെ മികച്ച ഗാനരചനയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചത്. മികച്ച മ്യൂസിക് ആല്‍ബലം തീവണ്ടിയിലൂടെ കൈലാസ് മേനോനാണ്.തമിഴിലെ മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം 96 എന്ന സിനിമയിലെ കാതലി കാതലി എന്ന പാട്ടിലൂടെ കാര്‍ത്തിക് നേത സ്വന്തമാക്കി.
about film award
