Malayalam
തങ്കത്തിലൂടെ ഫഹദും അപർണയും വീണ്ടുമൊന്നിക്കുന്നു!
തങ്കത്തിലൂടെ ഫഹദും അപർണയും വീണ്ടുമൊന്നിക്കുന്നു!
മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് അപർണ ബാലമുരളി.എന്നാലിപ്പോളിതാ വീണ്ടും ഫഹദിനൊപ്പം മറ്റൊരു ചിത്രത്തിൽ എത്തുകയാണ് താരം. ‘തങ്കം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഇടവേളക്കുശേഷം അപര്‍ണ ബാലമുരളി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ‘തങ്കം’. സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
വര്‍ക്കിംഗ് ക്ളാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നിവയുടെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, രഞ്ജന്‍ തോമസ്, ശ്യാം പുഷ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുക. ശ്യാം പുഷ്കറാണ് തങ്കത്തിന്റെ തിരക്കഥ. കോയമ്ബത്തൂരാണ് പ്രധാന ലൊക്കേഷന്‍. അതേസമയം മഹേഷിന്റെ പ്രതികാരത്തിനുശേഷം വീണ്ടും അപര്‍ണ ബാലമുരളി ശ്യാം പുഷ്കര്‍ സിനിമയുടെ ഭാഗമാവുകയാണ്. മഹേഷിന്റെ പ്രതികാരത്തിലെ ജിന്‍സി എന്ന കഥാപാത്രമാണ് അപര്‍ണയെ ശ്രദ്ധേയാക്കിയത്.
about fahad aparna movie
