Malayalam
എന്റെ നല്ലപാതിയ്ക്ക്, പങ്കാളിയ്ക്ക്, നല്ല സുഹൃത്തിന്, ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്!
എന്റെ നല്ലപാതിയ്ക്ക്, പങ്കാളിയ്ക്ക്, നല്ല സുഹൃത്തിന്, ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്!
സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും ആരാധകരുള്ള നടിയാണ് ദിവ്യ ഉണ്ണി. സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോളിതാ ഭര്‍ത്താവ് അരുണിന്റെ ജന്മദിനത്തില് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി. മുംബൈ മലയാളിയും ദിവ്യയുടെ ഭര്‍ത്താവുമായ അരുണ്‍ കുമാര്‍ മണികണ്ഠന്റെ ജന്മദിനമാണിന്ന്. അരുണിനൊപ്പമുള്ള ഒരു ചിത്രവും ദിവ്യ പങ്കുവച്ചിട്ടുണ്ട്. “എന്റെ നല്ലപാതിയ്ക്ക്, പങ്കാളിയ്ക്ക്, നല്ല സുഹൃത്തിന്, ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്, എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ,” എന്നാണ് ദിവ്യ കുറിക്കുന്നത്.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്, ഈ ദമ്ബതികള്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ ഐശ്വര്യ എന്നൊരു മകള്‍ പിറന്നിരുന്നു. ആദ്യ വിവാഹത്തില്‍ അര്ജുന്, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.
about divya unni
