Malayalam
അന്ന് ദിലീപിന് അനുകൂലമായി പറഞ്ഞത് അപായപ്പെടുത്തുമെന്ന ഭയം മൂലം…തെളിവുകൾ കോടതിയിൽ, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും…
അന്ന് ദിലീപിന് അനുകൂലമായി പറഞ്ഞത് അപായപ്പെടുത്തുമെന്ന ഭയം മൂലം…തെളിവുകൾ കോടതിയിൽ, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും…
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ തെളിവുകൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ഭീഷണിപ്പെടുത്തിയവരുടെ ദൃശ്യങ്ങൾ, ഫോൺ രേഖ എന്നിവയാണ് ഹാജരാക്കുക.തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് പൊലീസ് ആവശ്യപ്പെടും.
നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന മാപ്പുസാക്ഷിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസർകോട് സ്വദേശിയും നിയമ വിദ്യാർത്ഥിയുമായി വിപിൻ ലാൽ ആണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്. പ്രതിയ്ക്ക് അനുകൂലമായി കോടതിയിൽ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഭീഷണി തുടരുന്നുവെന്നാണ് പരാതി.
ദിലീപ് അടക്കമുള്ള പ്രതികൾക്ക് എതിരെ മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും പോലീസിന് നൽകിയ മൊഴിയും വിചാരണ കോടതിയിൽ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. കാസകോട്ട് ബന്ധുവിന്റെ കടയിലും വീട്ടിലുമെത്തി ചിലർ ഭീഷണി മുഴക്കി. പിന്നീട് ഫോണിൽ വിളിച്ചു ഭീഷണി തുടർന്നു. ഈ മാസം 24 നും 25 നും തന്റെ വിലാസത്തിൽ ഭീഷണിക്കത്തും കിട്ടി ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്.
about dileep issue
