Malayalam
ദിലീപിന്റെ മാസ്സ് ലുക്കിന് പിന്നിലെ ചിത്രം;ഇത് പൊളിക്കും!
ദിലീപിന്റെ മാസ്സ് ലുക്കിന് പിന്നിലെ ചിത്രം;ഇത് പൊളിക്കും!
ഏറ്റവും പുതിയതായി ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രമാണ് മൈ സാന്റ. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നതും.ഇപ്പോളിതാ ദിലീപ് പങ്കുവെച്ച ഒരു മാസ്സ് ലുക്ക് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കുറച്ചു മുൻപ് ദിലീപ് തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പുറത്തിറങ്ങി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചിത്രം കത്തിപടര്‍ന്നിരിക്കുകയാണ്. നരച്ച താടിയിലും മുടിയിലും മാസ് ലുക്കിലാണ് ചിത്രത്തില്‍ ദിലീപ്. ഈ ഗെറ്റപ്പില്‍ ഒരു ചിത്രത്തിനായി കാത്തിരുക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ദിലീപിന്റെ മൈ സാന്റ ഇപ്പോൾ തീയറ്ററിൽ വലിയ വിജയം നേടി മുന്നേറുകയാണ്.സുഗീത് സംവിധാനം ചെയ്യുന്ന ‘മൈ സാന്റാ’യില്‍ സാന്റാക്ലോസിന്റെ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. ദിലീപിന്റെ സാന്റാ കഥാപാത്രവും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് മൈ സാന്റാ.ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു. അനുശ്രീയാണ് ചിത്രത്തില്‍ നായിക.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ സാന്താക്ലോസ് വരുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന ഈ സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റസിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
about dileep facebook picture
