Malayalam
ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി!
ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളി!
കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ആവിശ്യപെട്ട് ദിലീപ് നൽകിയ ഹർജിയിൽ കോടതിയുടെ നിർണ്ണായക വിധി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇപ്പോളിതാ ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. എന്നാൽ അത്യാവശ്യമെങ്കിൽ ദൃശ്യങ്ങള്‍ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാമെന്ന് കോടതി പറഞ്ഞു.നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ല എന്ന് നേരത്തെ തന്നെ വിധി വന്നിരുന്നു. എന്നാല്‍ കേസിന്റെ ഭാഗമായി അവ കാണാന്‍ അനുവാദമുണ്ട്.
കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി. ഒമ്ബതാം പ്രതി സനില്‍കുമാറിനെയാണ് ഹാജരാക്കിയത്. റിമാന്റിലുള്ള മറ്റ് പ്രതികളേയും കോടതിയില്‍ ഹാജ് രാക്കി. മാര്‍ട്ടിന്‍ വിജേഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
about dileep case
