കൊച്ചിയില്‍ യുവ നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ സാക്ഷി വിസ്താരം വിചാരണ തുടരുകയാണ്. നടിയും ഗായികയുമായ റിമി ടോമി, പ്രൊഡക്ഷന്‍ കണ്ട്രോളര് ബോബിന് എന്നിവരെ ഇന്നലെ വിസ്തരിച്ചു. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യ മാധവന്റെ അമ്മയെയും ഇന്ന് വിസ്തരിക്കും. കേസിലെ നിര്‍ണായ സാക്ഷികളാണ് ഇന്ന് വിസ തരിക്കുന്ന ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയും. കഴിഞ്ഞ ദിവസം വിസ്തരിക്കാൻ തീരുമാനിച്ച കുഞ്ചാക്കോ ബോബനും മുകേഷും കോടതിയിൽ എത്തിയില്ല
കുഞ്ചാക്കോ ബോബനും മുകേഷും അവധിയില്‍ പ്രവേശിക്കുകയാണെന്ന് അപേക്ഷ നല്‍കിയിരിക്കുകയാണ്. നിയമസഭ നടക്കുന്നതിനാല്‍ അവധി അനുവദിക്കണമെന്നാണ് മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമിക്കപെട്ട നടിയുമായി അടുത്ത ബന്ധമുള്ള.മഞ്ജു വാര്യരേയും ഗീതു മോഹൻദാസിനേയും ലാലിനേയും ഇതിനോടകം വിസ്ഥരിച്ചു. ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. ഏപ്രില്‍ ഏഴ് വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...