Malayalam
ദിലീപിനെതിരെ പെൺപട.. ഇന്നലെ മഞ്ജു, ഇന്ന് സംയുക്തയും ഗീതുവും ഇവർ ഒറ്റക്കെട്ട്..
ദിലീപിനെതിരെ പെൺപട.. ഇന്നലെ മഞ്ജു, ഇന്ന് സംയുക്തയും ഗീതുവും ഇവർ ഒറ്റക്കെട്ട്..
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന് കുഞ്ചാക്കോ ബോബന്, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.ഇപ്പോളിതാ വിസ്താരത്തിനായി സംയുക്ത വർമ്മ കോടതിയിലെത്തി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേസില്‍ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്.ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും.
മഞ്ജു വാര്യരെ പ്രതിഭാഗം വക്കീല്‍ ക്രോസ് എക്സാമിന് ചെയ്തത് അഞ്ചു മണിക്കൂറോളം. രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ മഞ്ജുവിന്റെ വിസ്താരം വൈകിട്ട് ആറര വരെ നീണ്ടതോടെ മറ്റു സാക്ഷികളായ സിദ്ധിഖ്, ബിന്ദു പണിക്കര്‍ എന്നിവരെ വിസ്തരിക്കാനായില്ല. അഞ്ചര വരെ കാത്തുനിന്ന ഇവരെ കോടതി പോവാന്‍ അനുവദിച്ചു. വിസ്താരത്തിന് മറ്റൊരു തീയതി അറിയിക്കും.
നടന് ദിലീപ് നല്കിയ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.
about dileep case
