Connect with us

‘ആ നാല് പെണ്ണുങ്ങൾ’ ദിലീപിന് ജീവിതത്തിൽ കിട്ടാൻ പോകുന്നത്!

Malayalam

‘ആ നാല് പെണ്ണുങ്ങൾ’ ദിലീപിന് ജീവിതത്തിൽ കിട്ടാൻ പോകുന്നത്!

‘ആ നാല് പെണ്ണുങ്ങൾ’ ദിലീപിന് ജീവിതത്തിൽ കിട്ടാൻ പോകുന്നത്!

ദിലീപിനെ സംബന്ധിച്ചിടത്തോളം ഈ ആഴച്ച വളരെ നിർണായകമാണ്.നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം സിനിമ രംഗത്തെ പ്രമുഖ നടിമാരെ ഈ ആഴ്ച്ച വിസ്ഥരിക്കും.
മഞ്ജു വാര്യര്‍, സംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവരെയാണ് വിസ്തരിക്കുന്നത്.നടൻ സിദ്ധിക്കിനേയും വിസ്തരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.ഈ ആഴ്ച ദിലീപ് നേരിടുന്നത് വലിയ സമ്മർദം തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധമുള്ളവരാണ് നാല് നടിമാരും.അപ്പോൾ ഇവരുടെ മൊഴികൾ ദിലീപിനെ കുരു ക്കുമോ അതോ കുരുക്കഴിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ബുധനാഴ്ച വിചാരണ പുനഃരാരംഭിക്കും. കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവര്‍. പ്രേരണ തെളിയിക്കുകയാണു പ്രോസിക്യുഷനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

ഇവരില്‍ ചിലര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി വിസ്താരവേളയില്‍ ആവര്‍ത്തിക്കുമോ എന്നാണു പ്രോസിക്യുഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികള്‍ കൂറുമാറിയതായി പ്രോസിക്യുഷന്‍ കോടതിയെ അറിയിക്കും. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്.

നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. ‘അമ്മ’യുടെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന പ്രതിഷേധപരിപാടിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഇതേതുടര്‍ന്നാണു ദിലീപിലേക്ക് അന്വേഷണസംഘം എത്തിയതും അറസ്റ്റിലാകുന്നതും. അതേ സമയം, ദിലീപും മഞ്ജു വാര്യരും തമ്മില്‍ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവര്‍ ഏറെയാണ്. ദിലീപുമായി ഏറ്റവും അടുപ്പമുള്ള സംവിധായകന്‍ മഞ്ജു വാര്യരെ നായികയാക്കി സിനിമയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ സൂചനയാണെന്നും അവര്‍ പറയുന്നു. അതിനിടെ, രണ്ടാം പ്രതിയും വാഹനത്തിന്റെ െ്രെഡവറുമായ മാര്‍ട്ടിന്‍ തന്റെ അഭിഭാഷകനെ മാറ്റിയിട്ടുണ്ട്.

ദിലീപും മുന്‍ഭാര്യ മഞ്ജുവും വേര്‍പിരിയാന്‍ കാരണം ആക്രമിക്കപ്പെട്ട യുവനടിയുടെ ഇടപെടലാണെന്നും, അതില്‍ ദിലീപിന് തന്നോട് പകയുണ്ടായിരുന്നുവെന്നും നടി മൊഴി നല്‍കിയതായാണ് സൂചന. ഇത് മഞ്ജുവും ശരിവെച്ചാല്‍ ദിലീപ് കുടുങ്ങും എന്ന കാര്യത്തിൽ സംശയമില്ല. ഗൂഢാലോചനയ്ക്കും കുറ്റകൃത്യത്തിനും കാരണമായ പ്രേരണ സംശയാതീതമായി തെളിയിക്കപ്പെടും. ഈ സാഹചര്യത്തില്‍ മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. മഞ്ജുവിനെ പ്രോസിക്യൂഷന്‍ പ്രധാന സാക്ഷിയാക്കിയതും ഇക്കാരണത്താലാണ്. ക്രിമിനല്‍ നടപടിച്ചട്ടം വകുപ്പ് 164 പ്രകാരം പൊലീസ് നേരത്തെ മഞ്ജുവിന്റെ രഹസ്യമൊഴി എടുത്തിരുന്നു. ഈ മൊഴി ദിലീപിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്. കോടതിയിലും ഈ മൊഴി ആവര്‍ത്തിക്കുമോയെന്നാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.എന്നാൽ രമ്യ നംബീശൻറെ വിസ്താരം നേരത്തെ കഴിഞ്ഞിരുന്നു.നടൻ ലാലിനേയും കോടതി വിസ്ഥരിച്ചു.

90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു. ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍.

about dileep case

Continue Reading
You may also like...

More in Malayalam

Trending

Recent

To Top