Connect with us

അങ്ങനെ മറക്കാൻ എനിക്കാവില്ല ദുരിത സമയത്ത് മഞ്ജുവിന് താങ്ങായി ദിലീപ്!

Social Media

അങ്ങനെ മറക്കാൻ എനിക്കാവില്ല ദുരിത സമയത്ത് മഞ്ജുവിന് താങ്ങായി ദിലീപ്!

അങ്ങനെ മറക്കാൻ എനിക്കാവില്ല ദുരിത സമയത്ത് മഞ്ജുവിന് താങ്ങായി ദിലീപ്!

ഹിമാചലിലുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി.മഴയിലും മണ്ണിടിച്ചിലിലും റോഡ് ഒലിച്ചുപോയതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യുകയേ മാര്‍ഗമുള്ളൂ എന്ന് മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യര്‍ പറഞ്ഞു. ഇന്നലെ രാത്രി സാറ്റലൈറ്റ് ഫോണിലൂടെ മധുവിനെ മഞ്ജു വിളിച്ചിരുന്നു. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ സംഘത്തിന്റെ കൈവശമുള്ളൂ എന്നും മധുവാര്യര്‍ പറഞ്ഞു.


പ്രദേശത്ത് 200റോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. മൂന്നാഴ്ച മുമ്പാണ് സനല്‍കുമാര്‍ ശശീധരന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിമാചല്‍ പ്രദേശില്‍ എത്തിയത്. സിംലയില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ഛത്രു ഗ്രാമം. ഇവരെ സിംലയിലേക്ക് കൊണ്ടുവരാന്‍ സൈന്യത്തിന്റെ ഉള്‍പ്പെടെ സേവനം ഹിമാചല്‍ സര്‍ക്കാര്‍ തേടിയതായാണ് അറിയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ഹോട്ടലുകളൊന്നും ഇല്ലാത്ത സ്ഥലമായതിനാല്‍ ടെന്റ് കെട്ടിയാണ് ഷൂട്ടിംഗ് സംഘം താമസിക്കുന്നത്. പര്‍വതാരോഹണവും ഛത്രുവിലെ ഗ്രാമവാസികളുടെ ജീവിതവും ആസ്പദമാക്കിയാണ് സനല്‍കുമാര്‍ ശശിധരന്‍ കയറ്റം സിനിമ ഒരുക്കുന്നത്.

സനല്‍ കുമാര്‍ ശശീധരന്റെ കയറ്റം എന്ന സിനിമയുടെ ഷൂട്ടിംഗിന് പോയ സംഘമാണ് ഛത്രയില്‍ കുടുങ്ങിയത്. മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശീധരന്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് മുപ്പതോളം ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. സഹായം അഭ്യര്‍ഥിച്ച് സാറ്റലൈറ്റ് ഫോണിലൂടെ മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ വിളിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

താന്‍ സുരക്ഷിത സ്ഥലത്താണെന്ന് മഞ്ജു അറിയിച്ചതായി മധു വാര്യര്‍ പറഞ്ഞിരുന്നു. പിന്നാലെ തന്നെ കേന്ദ്രമന്ത്രി വി മുരളിധരന്‍ അടക്കമുള്ളവര്‍ സഹായവുമായി രംഗത്ത് എത്തി. കേന്ദ്രധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ എംപി പറയുന്നു. വിവരം അറിഞ്ഞ ഉടന്‍ മഞ്ജുവിനെ രക്ഷിക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് തന്നെ സമീപിച്ചതായി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിപ്പോയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചല്‍ എംപിയുമായ അനുരാഗ് താക്കൂറിനോട് സഹായം ആവശ്യപ്പെട്ടതായി ഹൈബി ഈഡന്‍ എംപി. നടന്‍ ദിലീപ് പറഞ്ഞാണ് താന്‍ വിവരം അറിഞ്ഞത്. അവരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദിലീപ് തന്നോട് പറഞ്ഞതായും ഹൈബി ഈഡന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം..

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.

about dileep and manju warrier

Continue Reading
You may also like...

More in Social Media

Trending

Recent

To Top