Connect with us

ജാമ്യം റദ്ധാക്കണം.. പിന്നിൽ വലിയ ഒരു ഗൂഢാലോചന ദിലീപിനെ കുരുക്കാൻ തന്നെ കാരണം ഇതാണ്..

Malayalam

ജാമ്യം റദ്ധാക്കണം.. പിന്നിൽ വലിയ ഒരു ഗൂഢാലോചന ദിലീപിനെ കുരുക്കാൻ തന്നെ കാരണം ഇതാണ്..

ജാമ്യം റദ്ധാക്കണം.. പിന്നിൽ വലിയ ഒരു ഗൂഢാലോചന ദിലീപിനെ കുരുക്കാൻ തന്നെ കാരണം ഇതാണ്..

മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് ദിലീപ് വലിയ ഒരു വിവാദത്തിന്റെ കുരുക്കിൽ ചെന്ന് പെട്ടത്.മലയാള സിനിമയിലെ പ്രമുഖയായ ഒരു നേടിയ ആക്രമിക്കാൻ ഗുണ്ടകൾക്ക് കൊട്ടേഷൻ നൽകി എന്ന ആരോപണമാണ് നടന് നേരെ ഉയർന്നത്.ഇതിന്റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടതായും വന്നു. കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്.ഇതിനെത്തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോളിതാ കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ച വിവരമാണ് പുറത്തുവരുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടാകാട്ടിയാണ് ഹർജി നൽകിയത്. കൊച്ചിയിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ഹർജി പരിഗണിക്കും.

ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിറകെയാണ് നടന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യ പ്രതി സുനിൽ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രൊസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാൽ ഹർജിയുടെ വിശദാംശങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

പൊലീസ് നൽകിയ ഹർ‍ജി ചൊവ്വാഴ്ചയാണ് കൊച്ചിയിലെ പ്രത്യേക കോടതി പരിഗണിക്കുന്നത്. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികൾ നടൻ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആരോപണം. നടിയെ ആക്രമിച്ച കേസിൽ 302 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയാക്കേണ്ടത്. ഇതിനകം ആക്രമിക്കപ്പെട്ട നടിയടക്കം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയിൽ പൂർത്തിയായിട്ടുണ്ട്. ജനുവരി മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്.

കേസിൽ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. വിടുതൽ ഹർജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ താൻ പ്രതി മാത്രമല്ല ഇര കൂടിയാണെന്നും ഇരയെയും പ്രതിയെയും ഒരുമിച്ച് വിചാരണ ചെയ്യാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ഹർജി.

about dileep

More in Malayalam

Trending

Recent

To Top