Bollywood
സിനിമ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം;നടി ഗുരുതരാവസ്ഥയില്‍!
സിനിമ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം;നടി ഗുരുതരാവസ്ഥയില്‍!
ഹിന്ദി,തെലുങ്ക് തുടങ്ങിയുള്ള സിനിമകളിൽ അഭിനയിക്കുന്ന നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ടാണ് ഗുരുതര അവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിലുള്ളത്.താരം സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.നടി ഇപ്പോൾ ഗുരുതരാവസ്ഥയിലാണുള്ളത് എന്നാണ് റിപ്പോർട്ട്.ടക്കന്‍ മുംബൈയില്‍ നിന്നും വെബ് സീരിസ് ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു നടി കുഴഞ്ഞ് വീണത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അതീവ ഗുരുതരവാസ്ഥയിലാവുകയായിരുന്നു, കാര്യമായി ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറോളം ജോലി ചെയ്യുകയായിരുന്നു ഗഹന എന്നാണ് ഡോക്ടര്‍ പറയുന്നത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഗഹനയുടെ ജീവന് നിലനിര്‍ത്തുന്നതെന്നാണ് അറിയുന്നത്.
ആശുപത്രിയില്‍ എത്തിച്ച സമയത്ത് ഗഹനയ്ക്ക് ഹൃദയമിടിപ്പ് ഒട്ടും ഉണ്ടായിരുന്നില്ല. രക്തസമ്മര്‍ദ്ദം വളരെയധികം താഴ്ന്ന നിലയിലായിരുന്നു. രണ്ട് മണിക്കൂറോളമുള്ള പരിശ്രമത്തിന് ശേഷമാണ് നടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി വന്നത്. ഇതുവരെയും ചികിത്സയോട് പോസീറ്റിവ് ആയി ശരീരം പ്രതിരിച്ച് തുടങ്ങിട്ടല്ല. നേരത്തെ മുതല്‍ നടി പ്രമേഹത്തിന് ചികിത്സ എടുത്തിരുന്നു. അതിനൊപ്പം ജോലിക്കിടയില്‍ ചില എനര്‍ജി ഡ്രിങ്കുകളും ഉപയോഗിച്ചതാണോ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തിയതെന്ന് നിഗമനത്തിലാണ് ഡോക്ടര്‍മാര്‍.
about bollywood actress
