Bollywood
“ജോലി വേണം, ചിരിക്കാനും കഴിയണം” ശിഖന്ദര്‍ ഖേറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു..
“ജോലി വേണം, ചിരിക്കാനും കഴിയണം” ശിഖന്ദര്‍ ഖേറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു..
ബോളിവുഡ് താരങ്ങളായ അനുപം ഖേറിന്റേയും കിരണ്‍ ഖേറിന്റേയും മകനും നടനുമായ ശിഖന്ദര്‍ ഖേറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.2008 ല്‍ പുറത്തിറങ്ങിയ വുഡ് സ്റ്റോക്ക് വില്ല എന്ന ചിത്രത്തിലൂടെയാണ് ശിഖന്ദര്‍ ഖേര്‍ അഭിനയരംഗത്ത് എത്തുന്നത്. പുതിയ പോസ്റ്റിലൂടെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മകന് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് മനസ്സിലാകാതെയിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സെല്‍ഫിക്കൊപ്പമുള്ള കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് കാരണം. “ജോലി വേണം, ചിരിക്കാനും കഴിയണം” എന്നായിരുന്നു കുറിപ്പ്..
ശിഖന്ദര്‍ ഖേര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളേയും അഭിനയത്തേയും പുകഴ്ത്തിയാണ് പലരും കമന്റുകള്‍ നല്‍കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരീസ് മും ഭായിയില്‍ ശിഖന്ദര്‍ ഖേര്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നടന് ഇനിയും മികച്ച വേഷങ്ങള്‍ ലഭിക്കട്ടേയെന്ന് ചിലര്‍ കമന്റില്‍ പറയുന്നു.
about bollywood
