Bollywood
റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും!
റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും!
Published on
ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിയയുടെ സഹോദരന് ഷൊവിക് ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷയിലും വാദം കേള്‍ക്കും. ഇരുവരുടെയും ജാമ്യാപേക്ഷ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയും, പ്രത്യേക സെഷന്‍സ് കോടതിയും നേരത്തെ തള്ളിയിരുന്നു.
എന്നാല്‍, സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദി, ടാലന്റ് മാനേജര്‍ ജയ സാഹ എന്നിവരെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരും. കഴിഞ്ഞദിവസം നടന്ന ചോദ്യംചെയ്യലില്‍ ജയ സാഹയില്‍ നിന്ന് ബോളിവുഡിലെ ലഹരിമരുന്ന് ശൃംഖലയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
ABOUT BOLLYWOOD
Continue Reading
You may also like...
Related Topics:Bollywood
