Malayalam
ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവെന്ന് ഭാവന…കുറിപ്പ് പങ്കുവച്ച് ഭാവന
ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവെന്ന് ഭാവന…കുറിപ്പ് പങ്കുവച്ച് ഭാവന
ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.ക്രൂരമായ ലോകത്തിൽ നിന്നുള്ള കവചമാണ് സന്തുഷ്ടമായ ആത്മാവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ ലോക്ക്ഡൗൺ കാല വീട്ടിലിരിപ്പുകൊണ്ട് ശരീരഭാരം കൂടിയിരിക്കുന്നുവെന്നും വീണ്ടും ജിമ്മും വർക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും പറഞ്ഞ് ഭാവന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. “എല്ലാ കാര്യങ്ങളും തടിവയ്ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു,” എന്നു പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചത്.
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു നയിച്ചത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നുനിൽക്കലാണ് പ്രണയമെ ന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം.
about bhavana
