Connect with us

ലാലേട്ടന്‍ കഴിക്കുന്ന പാത്രത്തില്‍ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി തോന്നി!

Malayalam

ലാലേട്ടന്‍ കഴിക്കുന്ന പാത്രത്തില്‍ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി തോന്നി!

ലാലേട്ടന്‍ കഴിക്കുന്ന പാത്രത്തില്‍ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി തോന്നി!

മലയാളം സിനിമയിലും ടെലിവിഷന്‍ പരമ്ബരകളിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടിയാണ് ബീന ആന്റണി. ഇപ്പോള്‍ താരം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനെ പറ്റി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. യോദ്ധ എന്ന സിനിമയില്‍ മോഹന്‍ലാലിനോട് ഒപ്പം അഭിനയിച്ചപ്പോള്‍ മനസിലാക്കിയ സഹോദര സ്നേഹത്തെപ്പറ്റി ബീന വാചാലയാവുകയാണ്. യോദ്ധയില്‍ മോഹന്‍ലാലിന്റെ അനിയത്തിയായി വേഷം ഇട്ടപ്പോള്‍ ഏറെ ഭയ ഭക്തി ബഹുമാനത്തോടെയാണ് നിന്നതെന്നും.

എന്നാല്‍ കഥയില്‍ സഹോദരി സഹോദര ബന്ധം ദൃഢമാണെന്നും അത്കൊണ്ട് ലാലേട്ടനോട് കൂടുതല്‍ സ്നേഹത്തോടെ അഭിനയിക്കണമെന്ന് സംവിധാധായകന്‍ ആവശ്യപെട്ടു അത് കേട്ടപ്പോള്‍ ശരിക്കും ടെന്‍ഷനായെന്നും ലാലേട്ടന്‍ കഴിക്കുന്ന പാത്രത്തില്‍ നിന്നും താനും ആഹാരം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി കൊണ്ട് ഒരു മടി തോന്നിയെന്നും എന്നാല്‍ ലാലേട്ടന്‍ കൂടെ അഭിനയിക്കുന്നവരെയും കൂളാക്കി നിര്‍ത്തുന്നത് കൊണ്ട് ആ സീന്‍ ചെയ്യാന്‍ എളുപ്പമായെന്നും ലാലേട്ടന്റെ അനിയത്തിയായി യോദ്ധയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ കിട്ടിയ മഹാ ഭാഗ്യമെണെന്നും ബീന ആന്റണി പറയുന്നു.

മലയാളത്തിലെ മിക്ക സൂപ്പര്‍സ്റ്റാറുകളുടെ സിനിമയിലും അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുന്ന താരം അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ അഭിനയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബീന ആന്റണിയുടെ ഭര്‍ത്താവും നടനാണ്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മനോജാണ് ബീനയുടെ ഭര്‍ത്താവ്. സിനിമയില്‍ വരുന്നതിന് മുന്‍പും ശേഷവും സീരിയലില്‍ ഏറെ സജീവമായി നില്‍ക്കുകയാണ് താരം.

about beena antony

More in Malayalam

Trending

Recent

To Top