Connect with us

ഐശ്വര്യയെ പോലെയാണ് മകളും;ആരാധ്യയുടെ നൃത്തനാടകത്തിന്റെ വീഡിയോ പങ്കുവെച്ച് ഐശ്വര്യാ!

Malayalam

ഐശ്വര്യയെ പോലെയാണ് മകളും;ആരാധ്യയുടെ നൃത്തനാടകത്തിന്റെ വീഡിയോ പങ്കുവെച്ച് ഐശ്വര്യാ!

ഐശ്വര്യയെ പോലെയാണ് മകളും;ആരാധ്യയുടെ നൃത്തനാടകത്തിന്റെ വീഡിയോ പങ്കുവെച്ച് ഐശ്വര്യാ!

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ് ഐശ്വര്യാ റായ്-അഭിഷേക് ബച്ചന്‍ ദമ്പതികൾ.ഇവരുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇവരുടെ മകൾ ആരാധ്യയുടെ ചിത്രങ്ങളും മറ്റും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ആരാധ്യയുടെ സ്കൂള്‍ വാര്‍ഷികവുമായി അനുബന്ധിച്ച്‌ വേദിയില്‍ അവതരിപ്പിച്ച ഒരു നൃത്തനാടകത്തിലെ രംഗങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

ആരാധ്യ, ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രം ഖാന്‍, ആമിര്‍ ഖാന്റെ മകന്‍ എന്നിവര്‍ ഉള്‍പ്പടെ അനേകം ബോളിവുഡ് ‘സെലിബ്രിറ്റി കിഡ്സ്‌’ പഠിക്കുന്ന ധീരുഭായി അംബാനി സ്കൂളിന്റെ വാര്‍ഷിക ചടങ്ങിലായിരുന്നു ബച്ചന്‍ കുടുബത്തിലെ കൊച്ചു മിടുക്കി അഭിനയവും അവതരണവുമൊക്കെ തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ചത്.ഇതിനുമുൻപും മകളുടെ ചിത്രങ്ങളും വീഡിയോകളും ഐശ്വര്യയും അഭിഷേകും പങ്കുവെച്ചിരുന്നു.എന്തായാലും ആരാധ്യയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് കമെന്റ് ചെയ്തിരിക്കുന്നത്.

മകളുടെ പെര്‍ഫോര്‍മന്‍സ് കാണാന്‍ അച്ഛനമ്മമാരായ ഐശ്വര്യാ റായ്, അഭിഷേക് ബച്ചന്‍ എന്നിവരും ബച്ചന്‍-റായ് കുടുബത്തിന്റെ മുതിര്‍ന്ന മറ്റു അംഗങ്ങളും എത്തിയിരുന്നു. ‘കന്യ’ എന്നൊരു നൃത്തനാടകമാണ് ആരാധ്യയും കൂട്ടരും അവതരിപ്പിച്ചത്.

about aradhya dance

Continue Reading
You may also like...

More in Malayalam

Trending

Recent

To Top