സ്ഫോടന വസ്തുക്കള്‍ നിറച്ച പെെനാപ്പിള്‍ നല്കി ആനയെ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി പ്രതികരണവുമായി എത്തിരിക്കുകയാണ് അനുഷ്ക ശര്‍മ്മ.
ഗുരുതരമായി അപകടം പറ്റിയിട്ടും ആ ആന ഒരു മനുഷ്യനെ ആക്രമിക്കുകയോ വീട് തകര്‍ക്കുകയോ ഉണ്ടായിട്ടില്ല. ഒരു തെരുവ് പട്ടിയെ ഉപദ്രവിച്ചാല്‍ ചിലപ്പോള്‍ അത് തിരിച്ചു ആക്രമിക്കാന്‍ ശ്രമിക്കും. പക്ഷേ മനുഷ്യരുടെ സഹായം മുമ്ബ് കിട്ടിയ മൃഗങ്ങള്‍ മനുഷ്യനെ വിശ്വസിച്ചെന്നുവരും. ഇത് വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്ത ക്രൂരതയാണ്. ദയ ഇല്ലാതാകുമ്ബോള്‍ മനുഷ്യന് ആ പേരില്‍ വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ടാകില്ല.
മറ്റൊരാളെ വേദനിപ്പിക്കുന്നവന് മനുഷ്യനല്ല. ആവശ്യത്തിനെത്താത്ത നിയമം കൊണ്ട് കാര്യമില്ല. നിയമം നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ ആരും നിയമത്തെ ഭയക്കില്ല. ആരാണ് കുറ്റവാളിയെന്ന് കണ്ടെത്തുകയും ശിക്ഷ നല്‍കുകയും ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത് എന്നും അനുഷ്ക ശര്‍മ്മ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...