News
ജാതിനിന്ദ പരാമര്‍ശം;പ്രമുഖ നടിക്കെതിരെ വക്കീൽ നോട്ടീസ്!
ജാതിനിന്ദ പരാമര്‍ശം;പ്രമുഖ നടിക്കെതിരെ വക്കീൽ നോട്ടീസ്!
Published on
ആമസോണ്‍ പ്രൈമിലെ ഏറ്റവും പുതിയ വെബ്സീരിസ് പാതാള്‍ ലോക് വിവാദത്തിൽ പെട്ടിരിക്കുകയാണ്.. ഇതിലെ ഒരു രംഗത്തില്‍ ജാതിനിന്ദ പരാമര്‍ശം ഉണ്ടായതായി ആരോപണം. ഇതിനെ തുടര്‍ന്ന് പാതാള്‍ ലോകിന്റെ സഹനിര്‍മ്മാതാവും നടിയുമായ അനുഷ്ക ശര്മ്മയെക്കെതിരെ വക്കീല്‍ നോട്ടീസയച്ചു.
സീരിസില്‍ നേപ്പാള്‍ കഥാപാത്രത്തെ ജാതിയുടെ പേരില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ അധിക്ഷേപ്പിക്കുന്ന ഒരു പദപ്രയോഗം നടത്തിയെന്നാണ് ആരോപണം. വീരന് ശ്രീ ഗുരുംഗ് എന്ന ലോയേഴ്സ് ഗില്‍ഡിലെ അംഗം താരത്തിന് നോട്ടീസ് അയച്ചു.
ആരോപണം ഉയര്‍ന്ന സീനിലെ ജാതിനിന്ദ വാക്ക് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്റ്റൈറ്റില്‍ ബ്ലര്‍ ചെയ്യണ൦ എന്നുമാണ് ആവശ്യം. ജാതി അതിക്ഷേപ പദപ്രയോഗം നടത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നു.
about anushka sharma
Continue Reading
You may also like...
Related Topics:Bollywood
