മണിരത്നം സംവിധാനം ചെയ്ത തിരുടാ തിരുടാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു അഗർവാളിന്റെ ജീവിതം വെബ് സീരീസാകുന്നു. സീരീസിൽ അനുവും വേഷമിടുന്നുണ്ട്. നടിയുടെ ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നത് മറ്റു താരങ്ങളായിരിക്കും.
1993 ൽ മണിരത്നം സംവിധാനം ചെയ്ത തിരുടാ തിരുടാ എന്ന ചിത്രത്തിലൂടെയാണ് അനു തെന്നിന്ത്യയിൽ തരംഗമാകുന്നത്. ഹീര രാജഗോപാൽ, പ്രശാന്ത്, ആനന്ദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. തിരുടാ തിരുടായിലെ വീരപാണ്ടി കോട്ടയിലെ എന്ന ഗാനവും അനുവിന്റെ നൃത്ത ചുവടുകളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.
പിന്നീട് കിങ് അങ്കിൾ, ഖാൽ നായിക, റിട്ടേൺ ഓഫ് ജുവൽ തീഫ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 1999 ലാണ് അനുവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച ദാരുണമായ കാർ അപകടം അരങ്ങേറുന്നത്. അപകടത്തിന് ശേഷം 29 ദിവസം കോമയിലായിരുന്നു. കോമയിൽ നിന്നുണർന്നപ്പോൾ ഓർമകൾ നഷ്ടമായി. യോഗയിലൂടെയാണ് അനു തന്റെ ജീവിതം തിരിച്ചു പിടിച്ചത്. പിന്നീട് സിനിമകളിലോ സീരിയലുകളിലോ അനു അഭിനയിച്ചില്ല. 51 വയസ്സുകാരിയായ അനു ബാംഗളൂരുവിലാണ് ഇപ്പോൾ ജീവിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...