Malayalam
ആ കിടപ്പറ രംഗങ്ങൾ ചെയ്തതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു; വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ
ആ കിടപ്പറ രംഗങ്ങൾ ചെയ്തതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു; വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ
തെന്നിന്ത്യൻ നടിയും ഗായികയുമായ ആൻഡ്രിയ ജെർമിയ മലയാളത്തിൽ ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭനയിച്ചുവെങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് . ‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ താരത്തെ സുപരിചിതയാക്കിയത്. തന്റേതായ അഭിനയ മികവ് കൊണ്ട് സിനിമയിൽ സ്ഥാനം ഉറപ്പിയ്ക്കാൻ ആൻഡ്രിയക്ക് കഴിഞ്ഞിട്ടുണ്ട് വട ചെന്നൈ യിൽ ചന്ദ്ര എന്ന കഥാപാത്രം ഉദാഹരണമാണ്.
ഇപ്പോഴിതാ വെട്രിമാരൻ സംവിധാനം ചെയ്ത സിനിമയിലെ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിൽ ഖേദിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആൻഡ്രിയയും സ്ക്രീനിലെ ഭർത്താവ് അമീറും തമ്മിലുള്ള കിടപ്പറ രംഗം ഉൾപ്പെടെ നിരവധി റൊമാന്റിക് രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു.
ആ കിടപ്പറ രംഗങ്ങൾ ചെയ്തതിൽ താൻ ഇപ്പോൾ
ഖേദിക്കുന്നു. കാരണം ഈ സിനിമയ്ക്ക് ശേഷം സമാനമായ രംഗങ്ങൾ ഉൾക്കൊള്ളുന്ന വേഷങ്ങളുമായി നിരവധി സംവിധായകർ തന്നെ സമീപിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ്
ആൻഡ്രിയ. അത്തരം കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ തനിക്ക് മടുപ്പുണ്ട്. സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ തനിയ്ക്ക് ആഗ്രഹമുണ്ട്. മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നും പറയുന്നു
അതെ സമയം തന്നെ തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തത്. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗത്തിൽ എത്തിച്ചതെന്നും, രോഗത്തെ മറികടക്കാന്‍ ആയുർവേദവും യോഗയുമാണ് തന്നെ സഹായിച്ചത് ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു.
about andriya
