Connect with us

മോഹൻലാലിൻറെ മകളുടെ ഇ ബുക്കിൽ തെറ്റുകൾ; ക്ഷമ ചോദിച്ച് വിസ്മയ തന്നെ രംഗത്ത്

Actress

മോഹൻലാലിൻറെ മകളുടെ ഇ ബുക്കിൽ തെറ്റുകൾ; ക്ഷമ ചോദിച്ച് വിസ്മയ തന്നെ രംഗത്ത്

മോഹൻലാലിൻറെ മകളുടെ ഇ ബുക്കിൽ തെറ്റുകൾ; ക്ഷമ ചോദിച്ച് വിസ്മയ തന്നെ രംഗത്ത്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ഇപ്പോൾ പതിവായി സോഷ്യൽ മീഡിയയിൽ സംസാരമാകാറുണ്ട്. താരപുത്രിയുടെ പുതിയ വിശേഷമായി പുറത്തുവന്നത് ഒരു പുസ്തകമായിരുന്നു. താരത്തിന്റേതായി ഇറങ്ങിയ പുസ്തകം ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. “ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്” എന്ന പേരിലാണ് ലാലേട്ടന്‌റെ മകളുടെ പുസ്തകം പുറത്തിറങ്ങിയത്. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആയിരുന്നു വിസ്മയയുടെ പുസ്‌കം പ്രസിദ്ധീകരിച്ചത്. മോഹൻലാലും മകളുടെ പുസ്തകത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷം പങ്കുവക്കുകയുണ്ടായിരുന്നു. മകളുടെ പുസ്തക പ്രകാശനത്തെ കുറിച്ച് സൂപ്പര്‍താരം പറഞ്ഞത് അഭിമാന നിമിഷമാണ് എന്നായിരുന്നു . കൂടാതെ പുസ്തകം ബെസ്റ്റ് സെല്ലറായതിന്‌റെ സന്തോഷവും അദ്ദേഹം ആരാധകരോട് പങ്കുവെച്ചു.

എന്നാൽ അതിനുശേഷം പുസ്തകത്തിന്‌റെ ഇ-ബുക്കിൽ തെറ്റുകൾ ഉണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. വിസ്മയ തന്നെയാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് രംഗത്തുവന്നത്. ഉടന്‍ തെറ്റ് തിരുത്തുമെന്ന് അറിയിച്ചുകൊണ്ടാണ് വിസ്മയ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. “ഇ ബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ ഔട്ട് മാറിപ്പോയി. അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്ത് ബുക്ക് നിങ്ങള്‍ക്ക് കിട്ടുമെന്നും അറിയിക്കുന്നു. തന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം വിസ്മയ അറിയിച്ചത്.

വിസ്മയയുടെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ക്ക് പൊതുവെ ആവേശമാണ്. സാധാരണ താരപുത്രിമാരിൽ നിന്നും വ്യത്യസ്തമായ വ്യക്തിത്വത്തിനുടമയാണ് വിസ്മയ. അടുത്തിടെ തടി കുറച്ച കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രി പങ്കുവച്ചിരുന്നു. പ്രണവ് സിനിമയിലേക്ക് എത്തിയത് പോലെ വിസ്മയയും സിനിമയിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ആരാധകരുമുണ്ട്. മോഹന്‍ലാലിന്റ സംവിധാന സംരംഭമായ ബറോസിന്‌റെ ടീമില്‍ വിസ്മയയും എത്തുമെന്ന് മുന്‍പ് വാർത്തകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല . അതുകൊണ്ടുതന്നെ ആകാംഷയോടെ കാത്തിരിക്കുകയാണ് താരാരാധകർ.

about an actress

More in Actress

Trending

Recent

To Top