Actress
എപ്പോഴും മോഹൻലാലിന്റെ പുലിമുരുകൻ കാണുമ്പോൾ വിഷമം വരുമെന്ന് അനുശ്രീ.
എപ്പോഴും മോഹൻലാലിന്റെ പുലിമുരുകൻ കാണുമ്പോൾ വിഷമം വരുമെന്ന് അനുശ്രീ.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് അനുശ്രീ. ഈ ലോക്ക്ഡൗണ്‍ കാലത്തും അനുശ്രീ സജീവമായിരുന്നു. ഇപ്പോഴിത കരിയറിലെ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. ആ മോഹൻലാൽ ചിത്രം കാണുമ്പോൾ ഇന്നും വിഷമം തോന്നുമെന്നാണ് അനുശ്രീ പറയുന്നത്.
പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ തനിയ്ക്കാണ് ആദ്യം കിട്ടിയതെന്നും എന്നാല്‍ ചിത്രത്തിൽ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ.പുലിമുരുകന്‍ കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും. കമാലിനി മുഖര്‍ജി ചെയ്ത ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്ന് തോന്നും. തനിക്കായിരുന്നു ആദ്യം ലാലേട്ടന്റെ ഭാര്യ റോൾ ചെയ്യാനുള്ള ഓഫർ കിട്ടിയത്. എന്നാല്‍ കൈയ്ക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു.
സർജറിക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരാൻ കഴിയുമോ എന്നോർത്ത് വിഷമിച്ചിരുന്നതായും അനുശ്രീ പറയുന്നു. സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോഴാണ് കൈയ്ക്ക് സര്‍ജറി വേണ്ടി വന്നത്. കൈയുടെ ചലനശേഷി പഴയതുപോലെ ആവില്ലേ എന്ന് പേടിച്ചിരുന്നു. സർജറിക്ക് ശേഷം വിശ്രമ വേണ്ടി വന്നിരുന്നു. ലോണൊക്കെ എടുത്ത് വീടുപണി കഴിഞ്ഞ സമയം കൂടിയായിരുന്നു അത്. സിനിമ മുടങ്ങിയാല്‍ പ്രതിസന്ധി വരും. മാനസികമായി സമ്മര്‍ദ്ദം അനുഭവിച്ചതായും നടി പറയുന്നു.
about an actress
