Actress
തിരുവനന്തപുരത്തെ പൂവാറിൽ നീന്തികളിച്ച് സണ്ണിയമ്മ !
തിരുവനന്തപുരത്തെ പൂവാറിൽ നീന്തികളിച്ച് സണ്ണിയമ്മ !
യുവാക്കളുടെ ആവേശമാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. അശ്ലീല ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോൺ ലോകമെമ്പാടുമുള്ളവർക്ക് പരിചിതയായി മാറുന്നത്. പിന്നീട് ആ രംഗത്തുനിന്നും പിന്തിരിഞ്ഞുകൊണ്ട് ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തിയതോടെ സണ്ണിയുടെ ആരാധവൃന്ദത്തിൽ വർധനവുണ്ടായി. അതോടെ തന്റെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്താനായി താരം സോഷ്യൽ മീഡിയയിൽ സജീവമായി.
ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലെത്തിയ സണ്ണിയുടെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം നിറഞ്ഞുനിന്നിരുന്നു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു സണ്ണി. പൂവാറിലെ ഒരു റിസോർട്ടിലായിരുന്നു താമസമൊരുക്കിയത്. ഭർത്താവും മക്കളും സണ്ണിക്കൊപ്പമുണ്ടായിരുന്നു. ഒരാഴ്ചത്തെ ക്വാറന്റൈനും കഴിഞ്ഞാണ് താരം ഷൂട്ടിനെത്തിയത്. പൂവാറിൽ മക്കൾക്കും ഭർത്താവിനുമൊപ്പം സമയം ചെലവിടുന്ന ചിത്രങ്ങളെല്ലാം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
About an actress
