Actor
പൃഥ്വിരാജിന്റെ ഫിറ്റ്നെസ് രഹസ്യം പുറത്തായി !
പൃഥ്വിരാജിന്റെ ഫിറ്റ്നെസ് രഹസ്യം പുറത്തായി !
സിനിമകളിലെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി കഠിനപ്രയത്നം ചെയ്യാറുളള താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. പുതിയ സിനിമകളിലെല്ലാം വേറിട്ട ലുക്കുകളിലാണ് താരം എത്തുന്നത്. മറ്റു താരങ്ങളെ പോലെ തന്നെ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ആടൂജീവിതം ചിത്രത്തിനായി പൃഥ്വി നടത്തിയ മേക്കോവര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശരീരം ഭാരം കുറച്ചുകൊണ്ടുളള നടന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആടൂജീവിതം ചിത്രീകരണത്തിന് പിന്നാലെ തന്റെ ഫിറ്റ്നെസ്് പഴയതുപോലെ വീണ്ടെടുത്തിരുന്നു താരം.
ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഫിറ്റ്നെസ് രഹസ്യം പങ്കുവെച്ച് പേഴ്സണല്‍ ട്രെയിനറായ അജിത്ത് ബാബു എത്തിയിരുന്നു. പൃഥ്വിയുടെ കഠിനാദ്ധ്വാനത്തെ കുറിച്ച് ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് അജിത്ത് മനസുതുറന്നത്. സിനിമകള്‍ക്കായി പൃഥ്വി മെലിഞ്ഞതിനെ കുറിച്ചും ആടുജീവിതം സമയത്തെ കഷ്ടപ്പാടുകളെ കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നു. ഫിറ്റ്നസില്‍ എന്നെക്കാള്‍ അനുഭവ പരിചയം ഉളളയാളാണ് പൃഥ്വിരാജ്. ഒരു കുടുംബ സുഹൃത്താണ് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. ഒരു പ്രമുഖതാരം ഫിറ്റ്നെസ് ട്രെയിനറെ തേടുന്നു എന്ന് മാത്രമേ എന്നോട് പറഞ്ഞുളളു.
അന്ന് കൊച്ചിയിലൊരു ജിമ്മില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. പിറ്റേന്ന് തന്നെ പോയി അദ്ദേഹത്തെ കണ്ടു. ഇരുപത് മിനിറ്റേ സംസാരിച്ചുളളു. എന്നെ പൃഥ്വിരാജ് സെലക്ട് ചെയ്തു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു അത്. ഇപ്പോള്‍ ലൊക്കേഷനില്‍ അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടാകും. ഫിറ്റ്നസില്‍ പണ്ടേ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് പൃഥ്വിരാജ്. അടുത്തക്കാലത്താണ് ഈ താല്പര്യം ആള്ക്കാര് കൂടുതല്‍ ശ്രദ്ധിച്ചത് എന്ന് മാത്രം. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തും. ഞാന്‍ വരുമ്പോള്‍ ഊഴം കഴിഞ്ഞ് ടിയാന് ചെയ്യാനുളള ഒരുക്കത്തിലായിരുന്നു.അതില്‍ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുണ്ട്. പിന്നീട് വിമാനം എന്ന ചിത്രത്തിന് വേണ്ടി മെലിഞ്ഞു.
ആടുജീവിതത്തിനായി പൃഥ്വിരാജ് മെലിയുന്നതായി കണ്ടു ആളുകള്‍ വിഷമിച്ചിരുന്നു.ഷൂട്ടിങ്ങിന്റെ അവസാന നാളുകളായപ്പോഴേക്കും അദ്ദേഹത്തിന്റെ ബോഡി ഫാറ്റ് ലൈവല്‍ അപകടകരമാം വിധം താണിരുന്നു. പിന്നീട് ഒരു മാസത്തെ വിശ്രമം ഡയറ്റ്, ട്രെയിനിങ് തുടങ്ങിയവയിലൂടെയാണ് നല്ല ബോഡി ഫിറ്റ്നെസിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. മെലിയുന്നത് ശാസ്ത്രീയമായ രീതികളിലൂടെയാണെങ്കില്‍ പേടിക്കാനില്ല എന്നാണ് എന്റെ അഭിപ്രായം. അജിത്ത് ബാബു പറഞ്ഞു.
about an actor
