Actor
സന്ദീപ് നഹറിൻ ആത്മഹത്യക്ക് തൊട്ട് മുൻപ് കുറിച്ചതിങ്ങനെ…
സന്ദീപ് നഹറിൻ ആത്മഹത്യക്ക് തൊട്ട് മുൻപ് കുറിച്ചതിങ്ങനെ…
ബോളിവുഡ് സിനിമ ടിവി താരം സന്ദീപ് നഹറിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടന് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സുശാന്ത് സിങ് രാജ്പുത് നായകനായ ‘എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി’യില്‍ പ്രധാന സഹതാരമായി സന്ദീപ് എത്തിയിരുന്നു. അക്ഷയ് കുമാറിന്റെ കേസരിയിലും നടന് ശ്രദ്ധിക്കപ്പെട്ടിരുന്നു.ആത്മഹത്യ ചെയ്യുന്നത് സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ കൊണ്ടാണെന്നാണ് നടന് കുറിച്ചത്. ഭാര്യയുമായി നല്ല ബന്ധത്തിലല്ലെന്നും ഇതാണ് ജീവിതം അവസാനിപ്പിക്കാന്‍ കാരണമെന്നും നടന് എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കുറിപ്പ് സന്ദീപിന്റെ പേജില്‍ ലഭ്യമല്ല.
“ജീവിതത്തില്‍ സന്തോഷവും ദുഃഖവും നേരിട്ടിട്ടുണ്ട്. പല പ്രശ്നങ്ങളെയും തരണം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഈ ആഘാതം താങ്ങാവുന്നതിനും അപ്പുറമാണ്. ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്ന് എനിക്കറിയാം പക്ഷെ ഇങ്ങനെ ജീവിക്കുന്നതിനും എന്ത് അര്‍ത്ഥമാണുള്ളത്. എന്റെ ഭാര്യ കാഞ്ചന് ശര്‍മ്മയും അവരുടെ അമ്മ വിനു ശര്‍മ്മയും എന്നെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല, അതിന് അവര്‍ ശ്രമിച്ചിട്ടുമില്ല. എന്റെയും ഭാര്യയുടെയും വ്യക്തിത്വം വളരെ വ്യത്യസ്തമാണ്. അത് ഒരിക്കലും ചേര്‍ന്നുപോകില്ല. എന്നും വഴക്കാണ്, രാവിലെയും വൈകിട്ടും വഴക്കുതന്നെ, ഇനി എനിക്കിത് സഹിക്കാന്‍ കഴിയില്ല. ഇതില്‍ കാഞ്ചന് ഒരു തെറ്റും ചെയ്തിട്ടില്ല, കാരണം അവളുടെ സ്വഭാവം അങ്ങനെയാണ്. അവള്‍ക്ക് എല്ലാം സാധാരണമായി തോന്നും പക്ഷെ എനിക്ക് ഒന്നും അങ്ങനെയല്ല. മുംബൈയില്‍ ഞാന്‍ വളരെ വര്‍ഷങ്ങളായുണ്ട്. ഒരുപാട് മോശം അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തകര്‍ന്നിട്ടില്ല” – സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.
മുംബൈയിലെ ജോര്‍ജിയന്‍ ഏരിയയിലാണ് സന്ദീപിന്റെ വസതി. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങിനൊപ്പം എംഎസ് ധോനി: അള് ടോള്‍ഡ് സ്റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. ടെലിവിഷന്‍ രംഗത്തും ഏറെ ശ്രദ്ധേയമായ കരിയറാണ് സന്ദീപിന്റെത്. നിരവധി ഹിന്ദി സീരിയലുകളില്‍ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്ഷയ് കുമാര്‍ നായകനായ കേസരിയിലും ഒരു പ്രധാന വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
about an actor
