Connect with us

എന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട സുഹൃത്തിന് കേൾക്കേണ്ടി വന്നത്; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് നോബി !

Actor

എന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട സുഹൃത്തിന് കേൾക്കേണ്ടി വന്നത്; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് നോബി !

എന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട സുഹൃത്തിന് കേൾക്കേണ്ടി വന്നത്; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് നോബി !

ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഫെബ്രുവരി 14ന് 7 മണിയ്ക്കായിരുന്നു ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഓപ്പണിംഗ് സംപ്രേക്ഷണം ചെയ്തത്. നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിങ്ങനെ 14 മത്സരാർത്ഥികളാണ് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്.

അതേസമയം ബിഗ് ബോസ് ഹൗസിൽ എത്തുന്നതിന് മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ ആരാധകരുളള നടനാണ് നോബി മാർക്കോസ്. തന്റേതായ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന നോബിയ്ക്ക് പ്രയവ്യത്യാസമില്ലാതെ കൈ നിറയെ ആരാധകരുണ്ട്. കൗണ്ടറുകളുടെ തമ്പുരാൻ എന്ന് അറിയപ്പെടുന്ന താരം യഥാർഥ ജീവിതത്തിലും ഒരു പരിധിവരെ അങ്ങനെ തന്നെയാണ്. ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന നോബിയെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും കാണുന്നത്. നർമ്മത്തിൽ ചാലിച്ചാണ് അദ്ദേഹത്തിന്റെ ഓരോ വാക്കും പെരുമാറ്റവും. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ചില ആളുകളുടെ തെറ്റായ ധാരണയെ കുറിച്ച് മനസ് തുറന്ന് നോബി. സ്വന്തം വ്യക്തിത്വത്തെ കുറിച്ചുളള ടാസ്ക്കിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പൊതുവില്‍ അങ്ങനെ ദേഷ്യപ്പെടുന്ന ഒരാളല്ല ഞാന്‍. പലപ്പോഴും എന്നെ അടുത്തറിയാത്തവര്‍ ഞാന്‍ ജാഡയാണെന്ന് പലരോടും പറയാറുണ്ട്. എന്‍റെ സംസാരം, നടത്തം, മുഖഭാവം ഇതൊക്കെ കണ്ടിട്ട് അങ്ങനെയാണ് ആളുകള്‍ കരുതുന്നത്.

ഒരിക്കല്‍ എന്‍റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ട ഒരു സുഹൃത്ത് പറഞ്ഞു, ചേട്ടാ എന്‍റെയൊരു ബന്ധുവിന് ചേട്ടനെ തീരെ ഇഷ്ടമല്ലെന്ന്. എന്താണെന്ന് ചോദിച്ചപ്പോള്‍ പുള്ളിക്ക് ഭയങ്കര ജാഡയാണെന്ന് പറഞ്ഞെന്നും അറിഞ്ഞു. പുള്ളിക്ക് എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. എന്‍റെ നടത്തവും നോട്ടവുമൊക്കെ കാണുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് ഞാന്‍ ലോകോത്തര ജാഡയാണെന്നാണ്. അവതരിപ്പിക്കുന്ന പരിപാടികളെപ്പറ്റിയും പറയാറുണ്ട്, ഇവന്‍റെയൊക്കെ കോമഡി കണ്ട് ആര് ചിരിക്കാന്‍ എന്ന്. ഈ മുഖവും വച്ചോണ്ട് ചിരിപ്പിക്കാന്‍ പെടുന്ന പാട്.. കാരണം എന്‍റേത് ഒരു കോമഡി മുഖമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പലപ്പോഴും കണ്ണാടിയില്‍ നോക്കുമ്പൊ എനിക്കുതന്നെ തോന്നിയിട്ടുണ്ട്, ഞാന്‍ കുറച്ച് ജാഡയാണോ എന്ന്. പക്ഷേ പറയുന്നതിനൊക്കെ എല്ലാവരും ചിരിക്കുന്നതില്‍ സന്തോഷമുണ്ട്. ആരെയും വേദനിപ്പിക്കാത്ത, കുറച്ച് സഹായമനസ്ഥിതിയൊക്കെയുള്ള ആളാണ്.

വലിയ രീതിയിലുള്ള സഹായങ്ങളുടെ കാര്യമല്ല, സുഹൃത്തുക്കളുടെയൊക്കെ കാര്യങ്ങളില്‍ സഹായിക്കാറുണ്ട്. ഉപദ്രവകാരിയായ ഒരാളല്ല. ഇനി ജനങ്ങള്‍ എന്‍റെ വ്യക്തിത്വത്തെ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന് എനിക്കറിയില്ല”, നോബി പറയുന്നു ഹാസ്യത്തിൽ ചാലിച്ചായിരുന്നു നടന്റെ ഓരോ വാക്കുകളും. ബിഗ് ബോസ് സീസൺ 3ലെ ആദ്യത്തെ മത്സരാർഥിയാണ് നോബി.പ്രേക്ഷകർ നേരത്തെ പ്രവചിച്ച മത്സരാർഥി കൂടിയായിരുന്നു ഇദ്ദേഹം. ഷോ തുടങ്ങി രണ്ട് ദിവസം കഴിയുമ്പോഴും ടെലിവിഷനിൽ കാണുന്ന നോബിയെ തന്നെയാണ് ഹൗസിനുള്ളിവും കാണുന്നത്.എല്ലാ മത്സരാർഥികളുമായി വളരെ അടുത്ത ബന്ധമാണ് നോബി പുലർത്തുന്നത്. വീക്കിലി ടാസ്ക്കിലും ആദ്യത്തെ മത്സരാർഥി നോബിയായിരുന്നു. മിനിസ്ക്രീൻ, ബിഗ് സ്ക്രീൻ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഇത്തവണ ബിഗ് ബോസ് ഹൗസിൽ എത്തുന്നുണ്ട്.

about an actor

More in Actor

Trending

Recent

To Top