News
അമിതാഭ് ബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരം!
അമിതാഭ് ബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരം!
കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെയും മകനും നടനുമായ അഭിഷേക് ബച്ചന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഇരുവരും ചികില്‍സയില്‍ കഴിയുന്ന നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റു ഗുരുതര രോഗങ്ങളില്ലാത്തതിനാല് അടിയന്തര ചികിത്സകള്‍ ആവശ്യമില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അമിതാഭ് ബച്ചനു കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് . കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്ന, അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ്, മകള്‍ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണ്. ഈ മാസം 11 നാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന് ട്വിറ്ററിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്. 12ന് ഐശ്വര്യറായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.
അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെയും വസതിയിലെ 26 ജീവനക്കാരുടെയും പരിശോധനാഫലം നെഗറ്റീവാണ്. മൂന്നു ജീവനക്കാര്‍ കുടുംബാംഗങ്ങളുമായി നേരിട്ടു സന്പര്‍ക്കം പുലര്‍ത്തിയിട്ടില്ലാത്തതിനാല്‍ ഇവരെ പരിശോധിച്ചിട്ടില്ല.
ABOUT AMITHAB BACHCHAN
