Connect with us

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് അമല പോള്‍!

Bollywood

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് അമല പോള്‍!

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് അമല പോള്‍!

ബോളിവുഡില്‍ ഒരു കാലത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പര്‍വീണ്‍ ബാബിയുടെ ജീവിത കഥയെ ആസ്പദമാക്കി മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സീരിസിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് അമല പോള്‍. ‘ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്റ്റ് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്,’ എന്ന് അമല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മുംബൈയില്‍ കഴിഞ്ഞയാഴ്ച ഈ ചിത്രത്തിനായുള്ള ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ് അമല കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ബോളിവുഡ് കണ്ട ഗ്ലാമര്‍താരങ്ങളില്‍ ഒരാളായ പര്‍വീണ്‍ ബാബി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം എത്തിയിട്ടുണ്ട്. 1985 ഓടെ സിനിമ ഉപേക്ഷിച്ച താരത്തെ പിന്നീട് 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

about amala paul

Continue Reading
You may also like...

More in Bollywood

Trending

Recent

To Top