Malayalam
സ്വപ്ന സാക്ഷാത്കാരവുമായി അജു വര്‍ഗീസ്. അജുവിന്റെ സിക്സ്പാക്ക് മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍!
സ്വപ്ന സാക്ഷാത്കാരവുമായി അജു വര്‍ഗീസ്. അജുവിന്റെ സിക്സ്പാക്ക് മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍!
ഹാസ്യകഥാപാത്രങ്ങള്‍മാത്രം കൈകാര്യം ചെയ്തിരുന്ന അുജു വര്‍ഗീസ് ഇന്ന് വില്ലനായും നായകനായും തിളങ്ങുകയാണ്. ഹെലനിലെ പോലീസ് വേഷവും കമലയിലെ നായക വേഷവുമെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. എന്നും വ്യത്യസ്തത മാത്രം ആഗ്രഹിക്കുന്ന ഒരാളാണ് അജു. എല്ലാ ചെറുപ്പക്കാരെയും പോലെ അജുവിന്റെയും സ്വപ്നമായിരുന്നു സിക്സ്പാക്ക്. സിക്സ്പാക്കുമായി അജുവിനെ ഒന്ന് ചിന്തിച്ച് നോക്കൂ… അതാണ് സംഭവിച്ചിരിക്കുന്നതും. എന്ന അത് ജീവിതത്തിലല്ല, മറിച്ച് അജുവിന്റെ ഒരു ആരാധകന് അദ്ദേഹത്തിന്റെ ഭാവനയിലെ സിക്സ്പാക്ക് അജുവിനെ വരയിലൂടെ സൃഷ്ടിച്ചിരിക്കുകയാണ്.
കലാകാരന്റെ ഭാവനയില്‍ വിരിഞ്ഞ തന്റെ സിക്സ് പാക്ക് ലുക്ക് കണ്ട് അജു തന്നെ അമ്പരന്നിരിക്കുകയാണ്. സിക്സ് പാക്കുമായി സ്റ്റെെലില്‍ നില്ക്കുന്ന അജുവിനെ മനസില്‍ കണ്ട് ഒരു കലാകാരന് വരച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പടത്തിന്റെ ചിത്രം അജു തന്നെയാണ് തന്റെ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ”ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി” എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അജു കുറിച്ചിരിക്കുന്നത്. അതേസമയം, അജു വീണ്ടും നായകനാവുകയാണ്. കമലയ്ക്ക് ശേഷം അജു നായകനാകുന്നത് സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിലാണ്. സിനിമയുടെ ചിത്രീകരണം റാന്നിയില്‍ പുരോഗമിക്കുകയാണ്. ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്. ചിത്രത്തില്‍ അജുവിനെ കൂടാതെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഗുരുപ്രസാദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ചിരിയുടെ പുതിയ വകഭേദങ്ങളുമായി അജു വര്‍ഗീസ് തിരശ്ശീലയില്‍ എത്തിയിട്ട് പത്താണ്ടിനരികെ എത്തുന്നു.ഹാസ്യസാമ്രാട്ടുകൾ അരങ്ങുവാഴുന്ന മലയാളസിനിമയിൽ തന്റേതായ ഇടം കണ്ടെത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റ.സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലാണ് അജു ആദ്യം അഭിനയിക്കുന്നത്.തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആട്,കുഞ്ഞിരാമായണം,അടി കപ്യാരെ കൂട്ടമണി,ഗോദ,പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്,ആട് 2,അരവിന്ദന്റെ അതിഥികള്‍,ലവ് ആകഅഷന് ഡ്രാമ,ഹെലന്,ആദ്യരാത്രി തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.സോഷ്യൽ മീഡിയയിലും സജീവമായ അജു ട്രോളന്മാർക്കും പ്രിയങ്കരനാണ്. മലർവാടി ഇറങ്ങി 9 വർഷങ്ങൾ കഴിയുമ്പോൾ അജു ആദ്യം കണ്ട ആ സാധാരണ മനുഷ്യനായി തന്നെ നിൽക്കുന്നു എന്നുള്ളതാണ് തെരത്തെ മലയാളികളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.
about aju vargeese
