Connect with us

ബാലയും അമൃതയും ഇനി രണ്ട് വ്യക്തികൾ;മകൾ ഇനി അമൃതക്കൊപ്പം!

Malayalam

ബാലയും അമൃതയും ഇനി രണ്ട് വ്യക്തികൾ;മകൾ ഇനി അമൃതക്കൊപ്പം!

ബാലയും അമൃതയും ഇനി രണ്ട് വ്യക്തികൾ;മകൾ ഇനി അമൃതക്കൊപ്പം!

കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചു. ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ബാല എത്തിയപ്പോൾ, കുടുംബത്തിന്‌ ഒപ്പമാണ് അമൃത എത്തിയത്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അമൃത സുരേഷും ചലച്ചിത്ര നടൻ ബാലയും നിയമപരമായി ബന്ധം അവസാനിപ്പിച്ചു. ഇരുവരും കഴിഞ്ഞ ദിവസം എറണാകുളം കുടുംബ കോടതിയിൽ എത്തിയാണ് ബന്ധം അവസാനിപ്പിച്ചത്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും. 2010 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ചു. ശേഷം 2016 മുതൽ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചു.

ഇരുവരുടെയും ജീവതത്തിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന് വാർത്തകൾ വന്നെങ്കിലും, എല്ലാ കുടുംബത്തിലും ഉള്ള പോലെയുള്ള ചെറിയ ചെറിയ വിഷയങ്ങൾ മാത്രമാണ് ഞങ്ങൾക്കിടയിലും നിലനിൽക്കുന്നതെന്ന് അമൃത സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് പോകില്ല എന്ന് മനസിലായതോടെയാണ് വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചതും ഇപ്പോൾ വിവാഹ മോചിതരായതും. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. ഇടക്കാലത്ത് ബാലയോടൊപ്പം മകൾ കഴിയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഒരു ദുഷ്ട ശക്തിയ്ക്കും ഞങ്ങളെ വേർപിരിക്കാൻ ആകില്ല എന്ന ക്യാപ്ഷ്യനോടെ ബാല മകളുടെ ജന്മദിനത്തിൽ പങ്ക് വച്ച ഫോട്ടോയും ആരാധകർ വിഷമത്തോടെയാണ് സ്വീകരിച്ചത്. ഇരുവരോടും ഒരുമിച്ചുപോകാൻ ആരാധകർ അഭ്യർത്ഥിച്ചുവെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിന് തിരശ്ശീല വീണു.ഇരുവരുടെയും വേർപിരിയൽ ഏവരെയും ഞെട്ടിച്ച കാര്യമായിരുന്നു. അമൃതയുടെ മാതാപിതാക്കൾ പോലും ഈ വേർപിരിയലിനോട് യോജിച്ചിരുന്നില്ല. അവൾ വിവാഹം കഴിച്ചത് നേരത്തേയായിപ്പോയി, 26 വയസ് അങ്ങനെ ചെയ്തിരുന്നു എങ്കിൽ വേർപിരിയൽ സംഭവിക്കില്ലായിരുന്നു എന്നാണ് അമൃത സുരേഷ്- ബാല വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ കുറിച്ച് പിതാവ് ഒരിക്കൽ തുറന്നു പറഞ്ഞത്.

രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. വേർപിരിഞ്ഞശേഷം മകളെ കാണാൻ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല പരാതി പറഞ്ഞിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്റ്റേജ് ഷോകളിൽ സജീവമാണ് അമൃത. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ് അവർ. ഇവർക്ക് സ്വന്തമായി ബാൻഡും ഉണ്ട്. പുലിമുരുകനിൽ ഉൾപ്പെടെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബാല ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. മകളുടെ പിറന്നാൾ ആഘോഷം ഇരുവരും ആഘോഷമാക്കിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബാല സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്. തമിഴിലെ ഡോക്യുമെന്ററി സംവിധായകനായ ജയകുമാറിന്റെയും ചെന്താമരയുടെയും മകനാണ് ബാല. ഇടപ്പള്ളി അമൃതവർഷിണിയിൽ ട്രാവൻകൂർ സിമന്റ് ഉദ്യോഗസ്ഥൻ പി.ആർ.സുരേഷിന്റെയും ലൈലയുടെയും മകളാണ് അമൃത. അമൃതം ഗമയ എന്ന ബാൻഡിനൊപ്പം സംഗീത രംഗത്ത് സജീവമാണ് അമൃത.

about bala amritha

More in Malayalam

Trending

Recent

To Top