Tamil
അജിത് ചിത്രം ‘വലിമൈ’ ഹിന്ദിയിലേക്ക്!
അജിത് ചിത്രം ‘വലിമൈ’ ഹിന്ദിയിലേക്ക്!
Published on
നേര്‍കൊണ്ട പാര്‍വൈയുടെ വിജയത്തിനു ശേഷം അജിത്തും സംവിധായകന് വിനോദും നിര്‍മ്മാതാവ് ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വലിമൈ. ഇപ്പോള്‍ ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് ചിത്രത്തിലെത്തുന്നത്. തെലുഗു നടന് കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് അജിത്തിന്റെ വില്ലനായെത്തുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. 2020 ദിവാലി റിലീസിനായി വലിമൈ എത്തുമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് റിലീസിനു തടസം സൃഷ്ടിച്ചു.
about ajith
Continue Reading
You may also like...
Related Topics:Ajith
