Bollywood
”ലോക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായത് പോലെ”,കാജോളിനെ കളിയാക്കി അജയ് ദേവ്ഗൺ!
”ലോക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായത് പോലെ”,കാജോളിനെ കളിയാക്കി അജയ് ദേവ്ഗൺ!
ബോളിവുഡ് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും.
സോഷ്യൽ മീഡിയയിൽ ഇരുവരും സജീവവുമാണ്.ഇപ്പോളിതാ ലോക്ദറൗണ് കാലത്ത് അജയ് ദേവ്ഗണ്‍ പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ”ലോക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായത് പോലെ” എന്നാണ് കജോളിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് അജയ് കുറിച്ചത്.
കജോളിനൊപ്പമുള്ള ദാമ്പത്യത്തെ 22 വര്‍ഷമായുള്ള ലോക്ഡൗണായാണ് താരതമ്യം ചെയ്തിരിക്കുകയാണ് താരം. ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു സിനിമയിലെ ചിത്രമാണിത്. ”ഞങ്ങളുടെ പഴയ ആല്‍ബങ്ങള്‍ നോക്കുകയാണെങ്കില്‍ ഇതു പോലെ ഞങ്ങള്‍ക്കും തോന്നും” എന്നാണ് ഒരാരാധകന്റെ കമന്റ്.
”ഇത് ഡബിള്‍ മീനിങ് ആണ്…40 ദിവസം കജോളിനൊപ്പം തന്നെ നിന്നതോടെ 20 വര്‍ഷമായതു പോലെ എന്നാണോ”, ”റീല്‍ ലൈഫിലും റിയല്‍ ലൈഫിലും മികച്ച കപ്പിള്‍സ്” എന്നൊക്കൊയാണ് ആരാധകരുടെ കമന്റുകള്‍.
about ajai devgan kajol
