സിനിമാപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അവർക്ക് പൗരത്വ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ ഭയമാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്. എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമത്തില്‍ അഭിപ്രായം രേഖപ്പെടുത്തി ആഷിഖ് അബു, പാര്‍വതി തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആഷിഖ് അബുവും നിമിഷ സജയനും അടങ്ങുന്ന ഒരുസംഘം സിനിമാ പ്രവര്‍ത്തകര്‍ നിയമത്തിന് എതിരായി കൊച്ചിയില്‍ സംഘടിപ്പിച്ച സമരത്തിലും പങ്കെടുത്തിരുന്നു.
പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചതിനെ എതിര്‍ത്ത് മലയാള സിനിമയിലെ യുവതാരങ്ങളും മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചില താരങ്ങളും രംഗത്ത് വന്നിരുന്നു.
മുമ്പും കേന്ദ്രസര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബിജെപിയുടെയും നയങ്ങളെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്ത് വന്നിട്ടുണ്ട്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...