Malayalam
സാരിയുടുത്ത് ജിമ്മിലേക്ക് പോകുന്ന നടിയെ കണ്ടോ?വൈറലായി ചിത്രം!
സാരിയുടുത്ത് ജിമ്മിലേക്ക് പോകുന്ന നടിയെ കണ്ടോ?വൈറലായി ചിത്രം!
മിനിസ്ക്രീൻ താരങ്ങൾ എന്നും പ്രേക്ഷകരുടെ അയൽവീട്ടുകാരാണെന്നാണ് പൊതുവെ പറയുന്നത്.ഇവരുടെ വിശേഷങ്ങൾ എപ്പോഴും അറിയാൻ ആകാംക്ഷയാണ് ഇവർക്ക് കൂടാതെ ഇവരുടെ ലോക്കേഷൻ ചിത്രങ്ങളൊക്കെയും വളരെപെട്ടെന്നാണ് വൈറലാകുന്നത്.ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ നടി സുചിത്ര നായരുടെ പുതിയ വിശേഷണമാണ് പുറത്തെത്തുന്നത്.
വാനമ്പാടി എന്ന മിനിസ്ക്രീൻ പരമ്പര ആയിരം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഇപ്പോഴും ഈ സീരിയലിലെ പത്മിനി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെയാണ് സുചിത്ര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.കൂടാതെ സീരിയൽ താരം എന്നതിലപ്പുറം നല്ലൊരു നർത്തകി കൂടിയാണ് താരം.താരത്തിന്റെ ആഗ്രഹങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്,മാത്രമല്ല ഡോക്ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു.
അതുകൂടാതെ നർത്തകിയായതുകൊണ്ടു ശരീര സൗന്ദര്യത്തിലും സുചിത്ര അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. ദിവസേനയുള്ള ജിമ്മിലെ വർക്കൗട്ടും താരം മുടക്കാറില്ല.പക്ഷെ ജിമ്മിൽ സാരി ഉടുത്ത് എത്തിയാലോ? എങ്ങനെ ഉണ്ടാകും ഒരു പ്രമുഖ ചാനലിൽ നടത്തിയ അഭിമുഖത്തിനിടയിൽ ആണ് ജിമ്മിൽ സാരിയുടുത്ത് സുചിത്രയ്ക്ക് വരേണ്ടി വന്നത്.എന്നാൽ വർക്കൗട്ട് ചെയ്യുന്നതിന് പകരം സന്ദർശനം മാത്രമായിരുന്നു ഉദ്ദേശം എന്നുമാത്രം.
about actress suchithra
