Connect with us

നടി ശ്രദ്ധ കപൂറും റോഹനും തമ്മിൽ പ്രണയത്തിലോ ? തുറന്ന് പറഞ്ഞു പിതാവ് .

Actress

നടി ശ്രദ്ധ കപൂറും റോഹനും തമ്മിൽ പ്രണയത്തിലോ ? തുറന്ന് പറഞ്ഞു പിതാവ് .

നടി ശ്രദ്ധ കപൂറും റോഹനും തമ്മിൽ പ്രണയത്തിലോ ? തുറന്ന് പറഞ്ഞു പിതാവ് .

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബോളിവുഡിലെ യുവനടന്‍ വരുണ്‍ ധവാന്റെ വിവാഹം. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് നടന്‍ റോഹന്‍ ശ്രേഷ്ഠയും എത്തിയിരുന്നു. പിന്നാലെ റോഹനും വൈകാതെ വിവാഹിതനാവുമെന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. ഏറെ കാലമായി നടി ശ്രദ്ധ കപൂറും റോഹനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതുവരെ ഔദ്യോഗികമായി ഇതേ കുറിച്ചുള്ള വിശദീകരണങ്ങള്‍ ലഭിച്ചിട്ടുമില്ല. എങ്കിലും വാര്‍ത്ത വന്നതിന് പിന്നാലെ ശ്രദ്ധയുടെ പിതാവ് ഇക്കാര്യത്തെ കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍.

‘എന്റെ മകളെ കുറിച്ച് ഇന്റര്‍നെറ്റില്‍ എന്തൊക്കെ വാര്‍ത്തകളാണ് വരുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തൊക്കെയാണെങ്കിലും ഞാനെന്റെ മകള്‍ക്കൊപ്പം തന്നെ നിലകൊള്ളും. അവളുടെ വിവാഹമോ മറ്റ് ജീവിതത്തിലെ എന്ത് തീരുമാനം ആണെങ്കിലും താന്‍ മകളുടെ ഇഷ്ടമാണ് നോക്കുന്നതെന്ന് ശക്തി പറയുന്നു. എന്തിനാണ് റോഹന്റെ പേര് മാത്രം പറയുന്നത്. താനൊരാളെ കണ്ടെത്തി. അവനൊപ്പം ജീവിക്കണമെന്ന് അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്റെ അടുത്ത് വന്ന് പറയാം. അതിലെനിക്ക് ഒരു എതിര്‍പ്പും ഉണ്ടാവില്ലെന്നുമാണ് താരപിതാവ് പറയുന്നത്.

ശ്രദ്ധ സ്വന്തം കരിയറില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവളെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുകയാണ്. നിലവില്‍ രണ്‍ബീര്‍ കപൂറിനൊപ്പം നായികയായി അഭിനയിക്കുകയാണ്. ഈ കാലത്ത് എനിക്കേറ്റവും ഇഷ്ടമുള്ള നടനാണ് രണ്‍ബീര്‍. എന്റെ മകനും അങ്ങനെ തന്നെയാണ്. മാത്രമല്ല ശ്രദ്ധ തന്നെ അവളുടെ പങ്കാളിയെ കണ്ടെത്തുകയും സമയം ആവുമ്പോള്‍ അവള്‍ തന്നെ വിവാഹം കഴിച്ചോളുമെന്നും പിതാവ് പറയുന്നു.

about actress relationship

More in Actress

Trending

Recent

To Top