Malayalam
ആദ്യമായി ബിക്കിനി ധരിച്ചു;ഒരുപാട് സങ്കടം തോന്നി,ഒരിക്കല്‍ കൂടി ചെയ്യണം!
ആദ്യമായി ബിക്കിനി ധരിച്ചു;ഒരുപാട് സങ്കടം തോന്നി,ഒരിക്കല്‍ കൂടി ചെയ്യണം!
തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു കിരണ്‍ റാത്തോഡ്. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ ഇവര്‍ കമല്ഹാസന്, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ താണ്ഡവം, പൃഥ്വിരാജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനുഷ്യമൃഗം എന്നിവയാണ് കിരണ്‍ വേഷമിട്ട മലയാള ചിത്രങ്ങള്‍. എന്നാല്‍ 2016 ന് ശേഷം ഇവര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.
അനവധി സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട കിരണ്‍ താന്‍ ആദ്യമായി ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. ‘എന്തന് ഉയിര് തോഴി’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ആണ് കിരണ്‍ ആദ്യമായി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം പിന്നീട് ബിക്കിനി വേഷത്തില്‍ കിരണ്‍ വെള്ളിത്തിരയില്‍ എത്തിയിട്ടില്ല.
നിരവധി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തെങ്കിലും ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ബിക്കിനി രംഗമായിരുന്നു എന്തന് ഉയിര് തോഴി എന്ന ചിത്രത്തിലേതെന്ന് കിരണ്‍ പറയുന്നു. ആ വേഷം ധരിക്കുന്നതിനെപ്പറ്റി തന്നെ പറഞ്ഞു മനസിലാക്കാന്‍ നിര്‍മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി വന്നു. ആ വേഷം ധരിക്കുന്നതല്ല അന്നത്തെ എന്റെ ശരീരഭാരം ആണ് വല്ലാതെ വിഷമിച്ചത്. എന്നാല്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗവും സിനിമയും ഹിറ്റായി. കുറേക്കൂടി പെര്‍ഫക്റ്റ് ആയ സമ്മര്‍ ബോഡിയില്‍ ബിക്കിനിവേഷം ഒരിക്കല്‍ കൂടി ചെയ്യുന്നതായിരിക്കും- കിരണ്‍ പറയുന്നു.
ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ താരമായിരുന്നു കിരണ്‍ രാത്തോഡ്. തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം മോഹൻലാൽ നായകനായ താണ്ഡവം (2002) എന്ന മലയാളചലച്ചിത്രത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു.ഏറെ വർഷങ്ങൾക്കു ശേഷം മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.എന്നാൽ നടന് ബാബുരാജ് സംവിധാനം ചെയ്ത മനുഷ്യമൃഗം എന്ന ചിത്രത്തിലും കിരണ്‍ അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു.
about actress kiran
