Connect with us

നവാസിന്റെ മകൾ ‘പൊളിക്കും’; ഇത്രയും വലിയ മകളുണ്ടോന്ന് ആരാധകർ !

Actress

നവാസിന്റെ മകൾ ‘പൊളിക്കും’; ഇത്രയും വലിയ മകളുണ്ടോന്ന് ആരാധകർ !

നവാസിന്റെ മകൾ ‘പൊളിക്കും’; ഇത്രയും വലിയ മകളുണ്ടോന്ന് ആരാധകർ !

താരപുത്രന്മാരെല്ലാം മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പം ഒരു താരപുത്രി കൂടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. നടൻ കലാഭവൻ നവാസിന്റേയും നടി രഹ്നയുടേയും മകൾ നഹറിൻ നവാസാണ് അഭിനയരം​ഗത്തേക്ക് കടക്കാനൊരുങ്ങുന്നത്. ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്ന ചിത്രത്തിലൂടെയാണ് നഹറിന്റെ അരങ്ങേറ്റം. നവാസ് തന്നെയാണ് മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്നാണ് വിവരം. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ അവതരിപ്പിക്കുന്നത്. പ്രൈം റീൽസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 8നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നടി ദുർഗകൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിനേശ് നീലകണ്ഠനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

‘മകളുടെ സിനിമയുടെ ഡബ്ബിംഗ് വരെ ഞങ്ങള്‍ രണ്ട് പേരും കൂടെ തന്നെ ഉണ്ടായിരുന്നു. ആ ഒരു ഉറപ്പിലാണ് നഹറിൻ അഭിനയിക്കാന്‍ വന്നതെന്നാണ് നവാസ് പറയുന്നത്. സിനിമ ഒരു പ്രൊഫഷന്‍ ആക്കി എടുക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല നഹ‌റിന്‍. അപ്പോള്‍ മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെയാണ്. ചില സാഹചര്യങ്ങളിലാണ് അതിന് മാറ്റം വരിക. കൂടാതെ കലാഭവന്‍ നവാസിന്റെയും രഹനയുടെയും മകള്‍ അഭിനയ രംഗത്തേക്ക് വരുന്നു എന്നതിലൊന്നുമല്ല കാര്യം. ഇതുപോലൊരു സിനിമ വരുന്നതിലാണ് കാര്യമെന്ന് നവാസ് പറയുന്നു.

about actor’s daughter

More in Actress

Trending

Recent

To Top