Connect with us

കാശ് കിട്ടിയില്ലെങ്കിലും സാരമില്ല ഓടിപ്പോയി അഭിനയിക്കാൻ മകൻ പറഞ്ഞു-നടൻ ലാൽ

Malayalam

കാശ് കിട്ടിയില്ലെങ്കിലും സാരമില്ല ഓടിപ്പോയി അഭിനയിക്കാൻ മകൻ പറഞ്ഞു-നടൻ ലാൽ

കാശ് കിട്ടിയില്ലെങ്കിലും സാരമില്ല ഓടിപ്പോയി അഭിനയിക്കാൻ മകൻ പറഞ്ഞു-നടൻ ലാൽ

നടനായും സംവിധായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ലാൽ.മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ ലാൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.ഇപ്പോളിതാ പ്രഭാസ് നായകനായ സഹോ എന്ന ചിത്രത്തിലേക്ക് ഓഫർ വന്നപ്പോൾ കഥ പോലും കേള്‍ക്കാതെയാണ് താന്‍ ഷൂട്ടിംഗിന് പോയതെന്ന് പറയുകയാണ് നടൻ ലാൽ.പ്രഭാസ് നായകനായ ‘സാഹോ’യുടെ ഓഫര്‍ വന്നപ്പോള്‍ കഥ പോലും കേള്‍ക്കാതെയാണ് താന്‍ ഷൂട്ടിംഗിന് പോയതെന്ന് നടന്‍ ലാല്‍. മലയാളം ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ കഥ കേള്‍ക്കാന്‍ പറ്റിയില്ലെന്നും എന്നാല്‍ ബാഹുബലിയുടെ ആരാധകനായ മകന്‍ ഓടിപ്പോയി അഭിനയിക്കാന്‍ പറഞ്ഞതായി ലാല്‍ വെളിപ്പെടുത്തി.

”സാഹോ ഒരു ബ്രമാണ്ഡ സിനിമയായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ സിനിമയുടെ കഥയെ പറ്റിയൊന്നും കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പ്രഭാസ് ആണ് നായകന്‍ എന്ന ഒറ്റ കാര്യം മാത്രമാണ് അറിയുള്ളു. അവര് കഥ പറയാന്‍ റെഡിയായിരുന്നു, പക്ഷേ ഞാന്‍ രണ്ട് മലയാളം പടത്തിന്റെ തിരക്കായതുകൊണ്ട് കേള്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ തന്നെ വീട്ടില്‍ മകനൊക്കെ ഓടിപ്പോയി അഭിനയിക്കാന്‍ പറഞ്ഞു. കാശ് കിട്ടിയില്ലെങ്കിലും അഭിനയിക്കാന്‍ പറഞ്ഞു കാരണം ബാഹുബലിയുടെ ആരാധകരാണ് അവരൊക്കെ. ദിവസവും 3 പ്രാവിശ്യമെങ്കിലും ബാഹുബലി കാണും. അങ്ങനെ അതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു” എന്ന് ലാല്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

ഡബ് ചെയ്യുമ്പോഴും ചിത്രത്തെ കുറിച്ച് കൃത്യമായ ധാരണ കിട്ടിയില്ലെന്നും തിയേറ്ററില്‍ വന്നതിന് ശേഷമാണ് ചിത്രം കണ്ടതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ധനുഷിനൊപ്പം ‘കര്‍ണന്‍’, മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നിവയാണ് ലാലിന്റെ പുതിയ ചിത്രങ്ങള്‍.

about actor lal

More in Malayalam

Trending

Recent

To Top