Malayalam
താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്നത്കൊണ്ട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്!
താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്നത്കൊണ്ട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്!
പാട്ടിനൊപ്പം മോഡലിംഗിലും തിളങ്ങിയ താരമാണ് അഭിരാമി സുരേഷ്. മാത്രമല്ല ചേച്ചി അമൃതക്കൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ എല്ലാം ഇഷ്ടം നേടിയെടുത്ത താരം കൂടിയാണ് അഭിരാമി. ഇതിനൊക്കെപുറമെ മലയാളികളുടെ പ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു താരം.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിൽ ഏറ്റവും വലിയ സര്‍പ്രൈസ് ആയാണ് വൈല്‍ഡ് കാര്‍ഡ് വഴി അഭിരാമി സുരേഷ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ചേച്ചി അമൃതക്ക് ഒപ്പമായിരുന്നു താരത്തിന്റെ എൻട്രി.
ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അഭിരാമി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്‍സ്റ്റാഗ്രാമിലെ വ്യത്യസ്തമായ പേരിനെ കുറിച്ചും തന്റെ താടിയെല്ലിന്റെ പേരില്‍ പരിഹാസം നേരിട്ടതിനെ കുറിച്ചും അഭിരാമി പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലെ എബ്ബി ടൂട്ട് എന്ന പേരിന് പിന്നിലെ കഥയെ കുറിച്ച് അഭിരാമി പറയുന്നതിങ്ങനെ… ഞാന്‍ അഭിരാമി സുരേഷ്. എബ്ബി ടൂട്ട് എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൊക്കെ ഞാന്‍ ഈ പേര് ഉപയോഗിക്കുന്നുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട എന്റ മറ്റൊരു പേരാണത്.
സ്‌കൂളില്‍ കൂട്ടുകാര്‍ അഭിരാമി എന്ന പേര് ചുരുക്കി എബ്ബി ആക്കി. ചേച്ചി അമൃത കുഞ്ഞിലേ എനിക്കിട്ട ഓമന പേരാണ് ടൂട്ടാ. രണ്ടും കൂടി ചേര്‍ത്ത് ഞാന്‍ ഇട്ട പേരാണ് എബ്ബി ടൂട്ട്. ദയ ഇല്ലാതെ ട്രോള്‍ ഏറ്റു വാങ്ങേണ്ടി വന്ന ആളാണ് താന്‍. താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്ന പ്രോഗ്നാത്തിസം എന്ന ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പതിനെട്ട് വയസ് വരെ അത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം വന്നിരുന്നു. എന്നാല്‍ അതെന്നെ പരുവപ്പെടുത്തി. ഇപ്പോള്‍ അത്ര ട്രോളുകള്‍ ഇല്ല. താടിയെല്ലിന്റെ പ്രശ്‌നം കറക്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിരാമി പറയുന്നു.
അമൃതം ഗമയ എന്ന ഞങ്ങളുടെ ബ്രാന്‍ഡിന് വേണ്ടി മിക്ക പാട്ടുകളും എഴുതുന്നതും കംപോസ് ചെയ്യുന്നതും ഞാനാണ്. സിനിമകള്‍ക്ക് വേണ്ടിയും പാട്ട് എഴുതി കംപോസ് ചെയ്തു. അതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് എന്റെ ബാന്‍ഡിന് വേണ്ടി എഴുതി കംപോസ ചെയ്തു ഞാന്‍ പാടിയ മൂവാണ്ടന്‍ എന്ന പാട്ടാണ്. തേപ്പ് കിട്ടിയ കാട്ടുറുമ്പിന്റെ കഥയാണ് ആ പാട്ടില്‍. ഇതുവരെ എബ്ബി എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതെല്ലാം എന്റെ കുടുംബം തനിക്ക് സമ്മാനിച്ചതാണ്. പൊതുവെ മടിച്ചി ആയിരുന്ന എന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യിപ്പിച്ചത് ചേച്ചിയാണ്.
കലാപാരമ്പര്യം ഉള്ള കുടുംബമാണ് തന്റേത് എന്നും അച്ഛന്‍ സുരേഷ് ഒരു മ്യൂസിഷ്യന്‍ ആണ്. അമ്മ ലൈല പാട്ട്, നൃത്തം, മിമിക്രി, അഭിനയം എല്ലാം ചെയ്യുന്ന കലാകാരി ആയിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തത് കൊണ്ട് അധികം ആര്‍ക്കും അറിയില്ലെന്നേയുള്ളു. സുല്ല്’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് കംപോസ് ചെയ്തിരുന്നു. ഗിറ്റാറും വോയ്സും മാത്രം ഉപയോഗിച്ചു ചെയ്ത പാട്ട് താനും ചേച്ചിയും, നിരഞ്ജ് എന്ന ഗായകനും പാടിയ വേര്‍ഷന്‍ ഉണ്ട്. ആ ഗാനത്തിന് രാമു കാര്യാട്ട് സ്പെഷല്‍ ജൂറി അവാര്‍ഡ് തനിക്ക് കിട്ടിയിരുന്നു. ആ അവാര്‍ഡ് മ്യുസിഷ്യന്‍ എന്ന നിലയില്‍ വലിയ അംഗീകാരം ആയി കരുതുന്നു എന്നും താരം പറയുന്നു.
about abhirami suresh
