‘അച്ഛനെന്ന നിലയിൽ എന്നെ അമ്പരപ്പിച്ച ആളാണ് ഭർത്താവ്, കൽക്കി വരുന്നതിന് മുൻപ് അദ്ദേഹം ഒരു കുഞ്ഞിനെ എടുക്കുന്നത് പോലും ഞാൻ കണ്ടിട്ടി; അഭിരാമി പറയുന്നു
തെന്നിന്ത്യൻ സിനിമയിൽ ആകെമാനം ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയാണ് അഭിരാമി. മലയാളത്തിന് പുറമേ തമിഴിലും തന്റെ ശക്തമായ സാനിധ്യം അറിയിച്ച അഭിരാമി ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരുന്നു.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുന്ന അഭിരാമി, മലയാളം തമിഴ്, ഭാഷകളിലൊക്കെയായി തിളങ്ങി നിൽക്കുകയാണ്. അതിനിടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്കും കടന്നിരിക്കുകയാണ് താരം.
ഈയ്യടുത്താണ് അഭിരാമി ഒരു അമ്മയായി മാറിയത്. ഒരു പെണ്ണ് കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു അഭിരാമിയും പങ്കാളി രാഹുൽ പവനനും. കഴിഞ്ഞ മാതൃദിനത്തിനത്തിലാണ് അമ്മയായ സന്തോഷം അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞിനെ കുറിച്ചും ജീവിതത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഭിരാമി.
അവൾ വന്നിട്ട് ഒന്നരവർഷമാകുന്നു. ആൾ അടിപൊളിയാണ്. ഭയങ്കര കുറുമ്പിയാണ്. ഒരിടത്ത് പോലും അടങ്ങി നിൽക്കില്ല. ആൾ നടത്തവും ഓട്ടവും വലിഞ്ഞു കേറലും എല്ലാമുണ്ട്. ഭയങ്കര സന്തോഷമാണ്. അവളുടെ ചിരി, അവൾ വന്നു കെട്ടിപിടിക്കുന്നത്, അവൾ സംസാരിക്കാൻ ശ്രമിക്കുന്നത്, അവൾ ഓരോ പുതിയ പുതിയ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത് കാണുന്നത്. അതൊക്കെ ഒരു സന്തോഷമാണ്’, അഭിരാമി പറഞ്ഞു.
മകൾക്ക് കൽക്കി എന്ന് പേരിട്ടതിന് പിന്നിലെ കഥയും അഭിരാമി പങ്കുവെച്ചു. ‘കൽക്കി എന്റെ സജഷൻ ആയിരുന്നു. ഈ കഥ ഞാൻ ആരോടും പറഞ്ഞിട്ടില്ല. സിംപിൾ ആയ ഒരു പേര് വേണം, ഒത്തിരി അങ്ങനെ കോമണായ പേര് വേണ്ട എന്നൊക്കെയുള്ള ചിന്തയിലാണ് അങ്ങനെയൊരു പേരിലേക്ക് എത്തുന്നത്. രണ്ടുപേർക്കും അതായിരുന്നു താൽപര്യം. ഞങ്ങൾ രണ്ടുപേരും വിശ്വാസികൾ അല്ലെങ്കിലും പോലും, കൽക്കിയുടെ കോൺസെപ്റ്റും നമുക്ക് ഇഷ്ടപ്പെട്ടു’,വിശ്വാസപ്രകാരം കൽക്കി എന്ന അവതാരം വരുന്നത് എല്ലാം നന്നാക്കി എടുക്കാൻ വേണ്ടിയല്ലേ. അപ്പോൾ ഞങ്ങൾ കരുതി, ഒരു പെണ്ണ് തന്നെ വേണം എല്ലാം നന്നാക്കിയെടുക്കാൻ അതുകൊണ്ട് ഞങ്ങൾ കരുതി കൽക്കിയെന്ന പേര് എന്തുകൊണ്ടും അവൾക്ക് യോജിക്കുമെന്ന്. ഞങ്ങളുടെ നെഗറ്റീവ് ആയ ഒരു സമയത്തിന് അവളുടെ വരവിന് ശേഷം മാറ്റമുണ്ടായി. പല പ്രതിസന്ധികളും അവസാനിപ്പിച്ച ആളാണ്’, അഭിരാമി മകളെ കുറിച്ച് പറഞ്ഞു.മകളുടെ വളർച്ച കാണുന്നതും ആ യാത്ര ഭർത്താവിനൊപ്പം ആസ്വദിക്കുന്നതുമാണ് ഇപ്പോഴത്തെ സന്തോഷമെന്ന് പറഞ്ഞ അഭിരാമി ഭർത്താവ് രാഹുലിനെ കുറിച്ചും വാചാലയായി.
‘അച്ഛനെന്ന നിലയിൽ എന്നെ അമ്പരപ്പിച്ച ആളാണ് ഭർത്താവ്. കൽക്കി വരുന്നതിന് മുൻപ് അദ്ദേഹം ഒരു കുഞ്ഞിനെ എടുക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. പുള്ളിക്ക് അത് അത്ര വശമുള്ള കാര്യവുമല്ല. എന്നാൽ കൽക്കി വന്ന ശേഷമുള്ള മാറ്റം അസാധാരണമായ ഒന്നാണ്’,’അവളെ അദ്ദേഹത്തെ ഏൽപ്പിച്ച് എനിക്ക് ജോലിക്ക് പോകാൻ കഴിയുന്നത് രാഹുലിന് അവളെ നോക്കാൻ സാധിക്കുമെന്ന ഉറപ്പ് ഉള്ളത് കൊണ്ടാണ്. അവളുടെ മുഖമൊന്ന് മാറിയാൽ പുള്ളിക്ക് മനസിലാകും. അവർ തമ്മിലുള്ള സിങ്ക് അത്രയും വലുതാണ്. അവൾ ഇനി വളരുന്നതും അവൾ എന്താകാൻ പോകുന്നു എന്നൊക്കെ കാണാൻ ഞാൻ വളരെ എക്സൈറ്റഡ് ആണ്’, അഭിരാമി പറഞ്ഞു.
അതേസമയം ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ ചിത്രം. അഭിരാമി നാല് വർഷത്തിന് ശേഷം അഭിനയിക്കുന്ന മലയാള സിനിമയാണിത്. സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ വർമ്മയാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രം അടുത്ത മാസം ആദ്യം തിയേറ്ററുകളിൽ എത്തും.
