പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അഭിഷേക് ബച്ചന്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര കുടുംബമാണ് അഭിഷേക് ബച്ചന്റേത്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ഉടമസ്ഥതയിലുള്ള കബഡി ടീം വിജയിച്ചതിന്റെ ആഹ്‌ളാദത്തിലാണ് അഭിഷേക് ബച്ചന്‍. സന്തോഷത്തില്‍ ഭാര്യ ഐശ്വര്യയെയും മകള്‍ ആരാധ്യയെയും കെട്ടിപിടിക്കുന്ന അഭിഷേകിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭര്‍ത്താവിനൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം. ആരാധ്യ ട്രോഫി ഉയര്‍ത്തി ചിത്രങ്ങള്‍ക്കു പോസ് ചെയ്തു .അമിതാഭ് ബച്ചനും ടീമിനു അഭിനന്ദനം അറിയിച്ച് സോഷ്യല്‍ മീഡിയയിലെത്തിയിട്ടുണ്ട്. ‘വീ മിസ്ഡ് യൂ പാ’ എന്നാണ് അഭിഷേക് അതിനു മറുപടിയായി നല്‍കിയത്. പുനേരി പല്‍താനെ 3339 നു തോല്‍പിച്ച് അഭിഷേകിന്റെ ടീം ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് വിജയികളാവുകയായിരുന്നു.
2000 ല്‍ ജെ.പി. ദത്ത നിര്‍മ്മിച്ച റെഫ്യൂജിയിലൂടെ ആയിരുന്നു അഭിഷേകിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു.പക്ഷേ ആദ്യ സിനിമക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമകളൊന്നും കുറച്ചുകാലത്തേക്ക് വിജയമായിരുന്നില്ല. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ 2004 ല്‍ ധൂം ആയിരുന്നു. മണിരത്‌നത്തിന്റെ യുവ എന്ന സിനിമയിലെ വേഷവും വിജയമായിരുന്നു.
