എന്റെ കേസിലും ചേച്ചിയുടെ കേസിലും സ്ത്രീകളില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍, അവഗണിച്ചൂടേയെന്ന് കുറേ പേരൊക്കെ ചോദിച്ചിരുന്നു,അതൊക്കെ ചെയ്തതാണ് ; ഇനി കേട്ടുനിൽക്കില്ല! പ്രതികരിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് അഭിരാമി സുരേഷ്!
മലയാളിക്ക് ഏറെ സുപരിചിതനാണ് അഭിരാമി സുരേഷും അമൃത സുരേഷും . അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ്. സ്റ്റേജ് ഷോകളും യൂട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ.
കടുത്ത സൈബര്‍ ആക്രമണത്തിലൂടെ കടന്നുപോവുന്നതിനെക്കുറിച്ച് അഭിരാമി സുരേഷ് തുറന്നുപറഞ്ഞിരുന്നു. എന്നെയും ചേച്ചിയേയും പറയുന്നത് കുറേ കേട്ടതാണ്, അതെപ്പോഴുമുള്ളതാണ്.
എന്നാല്‍ പാപ്പുവിനെക്കുറിച്ചും ഞങ്ങളുടെ മാതാപിതാക്കളെക്കുറിച്ചുമൊക്കെയുള്ള കമന്റുകള്‍ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അതാണ് നിയമപരമായി നീങ്ങുന്നതെന്നുമായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. അഭിരാമിയുടെ പോസ്റ്റുകളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കമന്റ് ചെയ്യുന്നതിന് ലിമിറ്റുണ്ടെന്ന് അഭിരാമി പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു അഭിരാമി വിശേഷങ്ങള്‍ പങ്കുവെച്ചത്.
അമൃതയുടെ സിസ്റ്ററെന്ന നിലയില്‍ ഒരുകഴിവുമില്ലാതെ എവിടെയോ എത്തിയ ആളെന്ന തരത്തിലാണ് ചിലരൊക്കെ എന്നെ വിശേഷിപ്പിക്കുന്നത്. എന്നേയും ചേച്ചിയേയും പറയുന്നത് ഓക്കെ. എന്റെ വീട്ടിലുള്ളവരേയും പറയുന്നതിലേക്ക് കാര്യങ്ങളെത്തിയപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കമന്റുകള്‍ എന്ന ചോദ്യത്തിനുള്ള മറുപടി എനിക്കിതുവരെയും കിട്ടിയിട്ടില്ല. നിങ്ങളിങ്ങനെ തുറന്നോണ്ടിരിക്കുന്നതിലല്ലേ നിങ്ങള്‍ക്ക് കിട്ടുന്നതെന്നാണ് ചിലരുടെ ചോദ്യങ്ങള്‍. അതല്ല ഇതിലൂടെ സെല്‍ ചെയ്യുന്നത്.
കമന്റുകള്‍ ഞാനിപ്പോഴാണ് വായിക്കാന്‍ തുടങ്ങിയത്. ഞാനൊരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പോയിട്ട് ഞാനാരേയും ചീത്ത വിളിക്കില്ല. വളരെ സ്‌ട്രോംഗായിട്ടുള്ള ആളാണ് അഭിരാമി. ഇങ്ങനെ തകര്‍ന്ന് കണ്ടിട്ടില്ല. അവരാഗ്രഹിക്കുന്നത് കൊടുത്താല്‍ കുറച്ച് നേരത്തേക്ക് മിണ്ടാതിരിക്കുമല്ലോ, ഇമ്മോറലായിട്ടുള്ള കമന്റുകള്‍ മാറി. വീട്ടുകാര്‍ കരയുന്നത് കാണുമ്പോള്‍ നമുക്ക് നമ്മളെത്തന്നെ കിണറ്റിലിടാന്‍ തോന്നില്ലേ. എന്റെ പേഴ്‌സണലായിട്ടുള്ള പ്രശ്‌നങ്ങള്‍ കാരണം എനിക്ക് എന്റെ വീട്ടുകാര്‍ക്ക് വേണ്ടി സംസാരിക്കാനാവില്ലേയെന്നൊക്കെയായിരുന്നു മനസില്‍ വന്ന ചോദ്യങ്ങള്‍.
പറയുന്നവര്‍ക്ക് പറഞ്ഞാല്‍ മതി. സെലിബ്രിറ്റി ലൈഫ് തിരഞ്ഞെടുത്താല്‍ ഇതൊക്കെ നേരിടാന്‍ ബാധ്യസ്ഥരല്ലേയെന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. റിയല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും പരസ്യമാക്കിയെന്ന് വെച്ച് അതിര്‍വരമ്പുകള്‍ ലംഘിച്ച് തോന്ന്യാസം പറയാനുള്ള ലൈസന്‍സ് ആര്‍ക്കും കൊടുത്തിട്ടില്ല. എന്റെ കേസിലും ചേച്ചിയുടെ കേസിലും സ്ത്രീകളില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍. അവഗണിച്ചൂടേയെന്ന് കുറേ പേരൊക്കെ ചോദിച്ചിരുന്നു. അതൊക്കെ ചെയ്തതാണ്. അച്ഛനേയും അമ്മയേയും പറയാന്‍ തുടങ്ങിയപ്പോഴാണ് പ്രതികരിച്ച് തുടങ്ങിയതെന്നായിരുന്നു അഭിരാമി പറഞ്ഞത്.
ആ കൊച്ചെങ്ങനെ നിങ്ങളുടെ കൂടെ ജീവിക്കുന്നുവെന്ന കമന്റുകൾ കണ്ടിരുന്നു. അന്ന് പാപ്പു അമ്പലത്തിൽ പോയപ്പോഴുള്ള മുഖഭാവം വലിയൊരു പ്രശ്നമായിരുന്നു. അത് കണ്ടപ്പോഴാണ് എന്താണ് സംഭവമെന്ന് പാപ്പു ആദ്യമായി ചോദിച്ചത്. ഇതെന്താണിതെന്നായിരുന്നു പാപ്പു ചോദിച്ചത്. കുട്ടികൾക്ക് യാതൊരു ഫണ്ണും ഇല്ലാത്ത സ്ഥലത്ത് പോവുമ്പോൾ അവളുടെ മുഖം ഒന്ന് മുഷിഞ്ഞതിനെന്ത് പ്രശ്നമാക്കാനാണ്. അനങ്ങാതിരുന്ന് പാടിക്കൂടേയെന്നാണ് എന്നോട് ചോദിക്കാറുള്ളത്. ചെറുതായിട്ടൊക്കെ ഡിപ്രഷൻ ബാധിച്ചിരുന്നു. ആരോടും ഞാൻ പറഞ്ഞിട്ടില്ല. കുട്ടിയുടെ ഡ്രസിംഗ് സ്റ്റൈലും ഭയങ്കര പ്രശ്നമാണെന്നായിരുന്നു ചിലർ പറഞ്ഞത്. കല്യാണവും ഡിവോഴ്സുമെല്ലാം ഇവിടെ പ്രശ്നമാണ്. പേഴ്സണൽ ലൈഫിലെ എന്തിനെക്കുറിച്ച് പറഞ്ഞാലും പ്രശ്നമാണ്.
