Social Media
ഞങ്ങൾ കാലങ്ങളോളം ഒന്നിനും വ്യക്തത നൽകാതിരുന്നതു കൊണ്ടാണ് കാര്യങ്ങൾ ഇവിടെ വരെ വഷളായത്; അഭിരാമി സുരേഷ്
ഞങ്ങൾ കാലങ്ങളോളം ഒന്നിനും വ്യക്തത നൽകാതിരുന്നതു കൊണ്ടാണ് കാര്യങ്ങൾ ഇവിടെ വരെ വഷളായത്; അഭിരാമി സുരേഷ്
കഴിഞ്ഞ ദിവസമനായിരുന്നു നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായിരുന്ന അമൃത സുരേഷ് പരാതി നൽകിയത്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. മകളുടെ ഇൻഷൂറൻസ് പോളിസിയുമായി ബന്ധപ്പെട്ട പേജ് മൊത്തത്തിൽ മാറ്റിയെന്ന് അമൃത പറഞ്‍ത്.
പിന്നാലെ ചിലർ വിമർശനവുമായും രംഗത്തെത്തിയിരുന്നു. സ്വന്തം പിതാവിനെ വേണ്ട എന്ന് പറഞ്ഞ കുട്ടിയ്ക്ക് എന്തിനാ പിതാവിന്റെ കാശ്? എന്നായിരുന്നു പലരും ചോദിച്ചിരുന്നത്. പൈസ വേണ്ട വേണ്ട എന്ന് പ്രസംഗിച്ചിട്ട് ഇപ്പോൾ അതിനായി കേസ് കൊടുത്തിരിക്കുന്നുവെന്നായിരുന്നു ചിലർ വിമർശിച്ചത്.
ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. കുടുംബാംഗമെന്ന നിലയിൽ, എന്റെ സഹോദരിയ്‌ക്കെതിരായ കുറ്റപ്പെടുത്തലുകളിൽ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ബാല ചില രേഖകൾ സമർപ്പിച്ച് ജയിക്കാൻ ശ്രമിച്ച കേസിന്റെ തുടർച്ചയാണ് ഈ കേസ്. വ്യാജ ഒപ്പുണ്ടാക്കി കൃത്രിമമായി ഉണ്ടാക്കിയതാണ് ആ രേഖകളിൽ ഒന്ന്.
കുട്ടിയുടെ ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആ രേഖയിലുണ്ടായിരുന്നു. അതിൽ മാറ്റം വരുത്തിയും ഒരു പുതിയ പേജ് കൂട്ടിച്ചേർത്തും കൃത്രിമത്വം കാണിച്ചിരിക്കുകയാണ്. അദ്ദേഹം പ്രീമിയം അടയ്ക്കുന്നില്ലെന്നത് ഞങ്ങൾ നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും കേസുമായി പോകാതിരുന്നത് ഞങ്ങൾ അദ്ദേഹത്തിനെതിരെയോ അദ്ദേഹത്തിന്റെ പണത്തിന് വേണ്ടിയോ പോകാൻ ആഗ്രഹിക്കാത്തതിനാലാണ്.
എന്നിരാലും, ഇപ്പോൾ കേസ് കോടതിയിലെത്തിയതിനാൽ, അദ്ദേഹം വ്യാജരേഖകൾ സമർപ്പിച്ചതിനാലും, അത് കുറ്റകൃത്യമായതിനാൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇത് അയാളുടെ പണത്തിന് വേണ്ടിയുള്ളതല്ല. ഒട്ടുമല്ല. കേസ് തനിക്ക് അനുകൂലമാക്കാൻ വ്യാജരേഖ ഉണ്ടാക്കിയതാണ് പ്രശ്‌നം. തന്റെ സാമ്പത്തിക താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് അയാളത് ചെയ്തത്. ദയനീയം തന്നെ എന്നാണ് അഭിരാമി പറഞ്ഞത്.
മാത്രമല്ല, ഞങ്ങൾ കാലങ്ങളോളം ഒന്നിനും വ്യക്തത നൽകാതിരുന്നതു കൊണ്ടാണ് കാര്യങ്ങൾ ഇവിടെ വരെ വഷളായത്. നിയമപരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് വന്ന ഏക ന്യൂസ് ആണ്. അതും പൈസ അല്ല കാര്യം. കോടതിയിൽ വ്യാജ രേഖ കൊടുത്തു എന്നതാണ്. അതിൽ എഡിറ്റ് ചെയ്തിരിക്കുന്നത് ഈ ഭാഗം ആണ്. ചിലപ്പോൾ ഇനി ഒന്നും കിട്ടരുതെന്ന് കരുതിയാകും. ഒന്നും വേണ്ട. പക്ഷെ ഇങ്ങനെ കള്ളത്തരം കാണിച്ചാൽ മിണ്ടാതെ നിൽക്കണമെന്നാണോ എന്നാണ് ഒരു കമന്റിനുള്ള മറുപടിയായി അഭിരാമി പറഞ്ഞത്.
വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്.
നേരത്തെ, ഇവരുടെ മകൾ പാപ്പു എന്ന അവന്തിക ബാലയ്ക്കെതിരെ രംഗത്തെത്തിയതും വാർത്തയായിരുന്നു. എന്റെ അച്ഛനെ ഇഷ്ടപ്പെടാൻ എനിക്കൊരു കാരണം പോലുമില്ല. എന്നെയും അമ്മയെയുമെല്ലാം ശാരീരികമായി ഉപദ്രവിച്ചിട്ടുള്ളയാളാണ് അച്ഛൻ. ഞാൻ വളരെ കുഞ്ഞായിരുന്നു, മദ്യപിച്ച് വീട്ടിൽ വന്ന് അമ്മയെ മർദിക്കും. ഒരു കാരണവുമില്ലാതെ. എനിക്ക് അത് കാണുമ്പോൾ വിഷമമാവും.
കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് ഒരു ഗ്ലാസ് ബോട്ടിൽ എറിഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. എന്നെയും അമ്മയേയും ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്. അമ്മ കൈവെച്ച് ബ്ലോക്ക് ചെയ്തതുകൊണ്ടാണ് എനിക്ക് ഒന്നും പറ്റാതിരുന്നത്. ഒരു പ്രാവശ്യം കോടതിയിൽ നിന്ന് അക്ഷരാർഥത്തിൽ എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയി. ഒരു റൂമിലിട്ട് ഭക്ഷണമൊന്നും തരാതിരുന്നുവെന്നുമായിരുന്നു പാപ്പു പറഞ്ഞിരുന്നത്.
