Connect with us

എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു; കുറിപ്പുമായി അഭിരാമി സുരേഷ്

Social Media

എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു; കുറിപ്പുമായി അഭിരാമി സുരേഷ്

എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു; കുറിപ്പുമായി അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്. നടിയായും മോഡലായും ഗായികയായുമെല്ലാം അഭിരാമി തിളങ്ങിയിട്ടുണ്ട്. എന്നാൽ അമൃതയ്‌ക്കൊപ്പം ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ പേർക്ക് സുപരിചിതയാകുന്നത്.

ഇരുവരും ഒന്നിച്ചു നടത്തിയിരുന്ന യൂട്യൂബ് ചാനലും ബാൻഡുമൊക്കെ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. ചേച്ചിയെ ഒരുപാട് സ്‌നേഹിക്കുന്ന അനിയത്തിയാണ് അഭിരാമി സുരേഷ്. സഹോദരി എന്നതിനൊപ്പം അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. അമൃതയെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ആളാണ് അഭിരാമി. ചേച്ചിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്താറുള്ളത് അഭിരാമിയാണ്.

ഇപ്പോഴിതാ സഹായിക്കണമെന്ന് കരുതി ചെയ്ത പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാമെന്ന് പറയുകയാണ് അഭിരാമി സുരേഷ്. താൻ വളരെ ദുർബലമായ മാനസികാവസ്ഥയിൽ ആയിരുന്നുവെന്നും ഇപ്പോൾ ശരിയായി വരികയാണെന്നും അഭിരാമി പറഞ്ഞു. ഇതുപോലുള്ള ലോകത്ത് മറ്റുള്ളവരെ സഹായിക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണെന്നും അഭിരാമി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

എന്റെ മാനസികാവസ്ഥ ദുർബലമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ശരിയായി വരുന്നു. ചില ഒരു കാരണവുമില്ലാതെ നിങ്ങൾ വില്ലനായി മാറുന്നു. അതിൽ നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല. ചിലപ്പോൾ കരുണയോടെയുള്ള ഒരു ആംഗ്യവും തെറ്റിദ്ധരിക്കപ്പെടുകയും വിചാരിക്കാത്ത ഒരു കാര്യമായി വളച്ചൊടിക്കപ്പെടുകയും ചെയ്തേക്കാം. ഒറ്റയ്ക്ക് നടക്കുന്നതാണ് നല്ലതെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.

നിങ്ങളുടെ വഴികൾ ചിലപ്പോൾ പരുക്കനായിരിക്കും മുള്ളുകളും മൂർച്ചയേറിയ അഗ്രങ്ങളും നിറഞ്ഞതായിരിക്കും. അത് ചിലപ്പോൾ വേദനിപ്പിക്കും. പക്ഷേ പിന്നീട് ആ മുറിവുകൾ ഉണങ്ങും, കാലം അതിനെ സുഖപ്പെടുത്തും. ഇത് പോലുള്ള ഒരു ലോകത്ത് മറ്റുള്ളവരെ പിന്തുണയ്ക്കുന്നത് നേർത്ത ഐസ് പാളിയിലൂടെ നടക്കുന്നതിന് തുല്യമാണ്. അത് എപ്പോൾ പൊട്ടിവീഴുമെന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ഇത് കലിയുഗമാണ്. ഇവിടെ സത്യങ്ങൾക്ക് മങ്ങലേറ്റുകൊണ്ടേയിരിക്കുന്നു, അഭിരാമി പറഞ്ഞു.

വിശ്വസിക്കാൻ ആഗ്രിക്കുന്ന കാര്യങ്ങൾ മാത്രമെ ആളുകൾ കാണുന്നുള്ളൂവെന്നും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് ഹൃദയഭേദകമാണെന്നും ഇനിയെങ്കിലും വിശദീകരണങ്ങൾ നൽകുന്നത് അവസാനിപ്പിക്കൂ, നിങ്ങൾ നിസ്സഹായരാണെങ്കിലും നിങ്ങൾ സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചാലും നിങ്ങളെ തെറ്റായി ചിത്രീകരിക്കാൻ മറ്റുള്ളവർക്ക് സാധിക്കുമെന്നും അഭിരാമി പറയുന്നു.

മുൻഭർത്താവും ചേച്ചിയും തമ്മിലുണ്ടായ പ്രശ്‌നം തന്റെ കുടുംബത്തെ എത്രത്തോളം ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും അഭിരാമി വ്യക്തമാക്കി. ഈ പ്രശ്‌നം വന്ന സമയത്ത് പിആർ വർക്കോ മറ്റോ ആയിരിക്കാം, എന്തായാലും അതിലൂടെ കിട്ടിയ അടിയുടെ ആഘാതം ഒരുപാട് വർഷം ഉണ്ടായിരുന്നു. ഞങ്ങൾ ഭയങ്കര മോശമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ ഒക്കെ അവസാനം സഹിക്കെട്ടിട്ടാണ് ചേച്ചി പോയി ഒരു കേസ് കൊടുക്കുന്നത്. അതിന് ശേഷം കുറച്ച് ആക്രമണം കുറവുണ്ട്. അതിന് മുൻപൊക്കെ ഞങ്ങളുടെ കുടുംബം അനുഭവിച്ച ഒരുപാട് കാര്യങ്ങൾ വേറെയുമുണ്ട്. അത് വന്ന് സംസാരിക്കാനുള്ള സമയമായിട്ടില്ല. ചില കരാറുകൾ ഉള്ളതിനാൽ അതിനെ കുറിച്ച് സംസാരിക്കാൻ നിയമപരമായ സാധ്യതയില്ലാത്തത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ഇപ്പോൾ ഒന്നും മിണ്ടാതെ സൈഡിൽ കൂടി പോയിട്ടും ഞങ്ങളെ ഇതിലേക്ക് വലിച്ചിടുകയാണ്.

എലിസബത്തിന് കിട്ടുന്നത് പോലൊരു സപ്പോർട്ട് ഞങ്ങൾക്കൊരിക്കലും കിട്ടിയിട്ടില്ല. ഇര എന്ന് പറയുന്നത് ഇര തന്നെയാണ്. അല്ലാതെ വിക്ടിം കാർഡ് ഇറക്കുന്നതല്ല. എലിസബത്തിനെ എല്ലാവരും അംഗീകരിച്ചതിൽ എനിക്കൊത്തിരി സന്തോഷമുണ്ട്. കാരണം എന്തോ ഒരു സത്യം അവരുടെ ഉള്ളിൽ ഉള്ളത് ദൈവം തുണയ്ക്കുന്നുണ്ട്. അതിനുള്ള പിന്തുണ മലയാളികൾ നൽകുന്നുമുണ്ട്. ഞങ്ങൾക്ക് കിട്ടാതെ പോയതാണെങ്കിലും അവർക്കത് കിട്ടുമ്പോൾ സന്തോഷമാണ്. ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന് സംസാരിക്കാൻ എനിക്ക് സാധിക്കുമെന്നും അതിൽ പ്രശ്‌നം ഒന്നുമില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. സത്യത്തിൽ അങ്ങനെയല്ല. ഞാനും ഇതിനെ കുറിച്ച് സംസാരിച്ചാൽ നിയമപരമായി അത് പ്രശ്‌നമുണ്ടാവുന്നതാണ്.

ചേച്ചിയും എലിസബത്തും മുൻപ് സംസാരിച്ചിരുന്നു. അവർ നല്ല ബോൾഡ് ആയിട്ടുള്ള ആളാണ്. പുള്ളിക്കാരിയ്ക്ക് നിയമത്തിൽ വിശ്വാസം വരുന്നില്ലെന്ന് തോന്നുന്നു. എലിസബത്ത് അനുഭവിച്ചത് എന്താണെന്ന് എല്ലാവർക്കും മനസിലായി. അപ്പോൾ അത്രയും വർഷം എന്റെ ചേച്ചി എത്രത്തോളം അനുഭവിച്ചിട്ടുണ്ടാവുമെന്ന് ചിന്തിച്ചാൽ മതി. ഞാൻ എന്ത് പറഞ്ഞാലും അത് പൈസയ്ക്ക് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയാണ്. അതേ സമയം എലിസബത്ത് വളരെ ബോൾഡായി കാര്യങ്ങൾ അവതരിപ്പിച്ചു. അവർ ശരിയായ ട്രാക്കിലാണ്. ഇനി എന്റെ ചേച്ചി വന്ന് സംസാരിച്ചാൽ അത് കൂടുതൽ കുഴപ്പത്തിന് വഴിയൊരുക്കുകയേ ഉള്ളു.

എലിസബത്തിന് വേറെ നിയമക്കുരുക്കൾ ഇല്ലാത്തതിനാൽ പ്രശ്‌നമില്ല. ആരോപണവുമായി മുന്നോട്ട് പോകാം. പക്ഷേ ഞങ്ങൾക്ക് സംസാരിക്കുമ്പോൾ ഒത്തിരി ശ്രദ്ധിക്കാനുണ്ട്. എലിസബത്ത് പറയുന്നതൊക്കെ കറക്ടാണെങ്കിലും ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കുന്നതിൽ കാര്യമില്ല. നിയമപരമായി അതിന് ചെയ്യേണ്ടത് ചെയ്താൽ മാത്രമേ നമുക്കൊരു നീതി നടപ്പിലാക്കി കിട്ടുകയുള്ളു എന്നും അഭിരാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് രംഗത്തെത്തിയത്.

മാനസികമായി തകർന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്. മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു.

നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്.

എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവർ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽ തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.

ആളുകളുടെ മുമ്പിൽ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നൊക്കെ പറയാൻ എനിക്ക് ഭയമായിരുന്നു. ആൾക്കാർ ഇതൊക്കെ അറിയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാൻ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അവർ ഒരു മീഡിയ വഴി പറഞ്ഞു. ഇത് സത്യമാണോ എന്ന് അറിയണമെങ്കിൽ എന്റെ ഓഡിയോ റെക്കോർഡിങ് മെസ്സഞ്ചർ വഴി അയച്ചു കൊടുക്കാം എന്നും അവർ പറഞ്ഞു.

ഇവരെയൊക്കെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? സുഖമില്ലാതെ ആശുപത്രിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പിന്നിൽ നിന്ന് കുത്തിയ ആളുകളെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോൺ റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്നാണ്. എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയിൽ പറഞ്ഞത്. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു.

ഞാൻ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയിൽ ഇരിക്കുകയായിരുന്നു. ഇതിൽ ഇപ്പോൾ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ടുപേരും തമ്മിൽ എനിക്കിപ്പോൾ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓർത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ എന്നെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകളും എന്നെ സപ്പോർട്ട് ചെയ്യുമെന്ന പറഞ്ഞിരുന്ന ആൾക്കാരൊക്കെ വായ മൂടുമെന്നു നന്നായിട്ട് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതൊക്കെ പറയുന്നത്.

കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇത്രക്കും മനുഷ്യ പറ്റില്ലാത്ത ആൾക്കാരുടെ കൂടെയൊക്കെ ഞാൻ എങ്ങനെയാണ് കൂടുന്നത്. ഞങ്ങൾ സഹായിക്കാൻ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകൾ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാൽ എന്റെ പിന്നിൽ ഇവർ കുത്തുമോ എന്ന് എങ്ങനെ അറിയും. ഞാൻ ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ഞാൻ ഒരിക്കലും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.

പിന്നാലെ എലിസബത്തിനോട് മാപ്പ് പറഞ്ഞ് അഭിരാമിയും രംഗത്തെത്തിയിരുന്നു. ഒരു ദുരുദ്ദേശത്തോടെയും ചെയ്തതല്ല, നല്ലതിന് എന്ന് കരുതി പറഞ്ഞത് പ്രതീക്ഷിക്കാതെ തിരിഞ്ഞു കൊത്തി. ഇപ്പോൾ ഞാൻ കാരണം എന്റെ അറുപത് വയസ്സുള്ള അമ്മ രണ്ട് ദിവസമായി നിരന്തരം കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. അത് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഇതുവരെ പല തരത്തിലുള്ള സൈബർ അറ്റാക്കുകൾക്ക് ഇരയായിട്ടുണ്ട് എങ്കിലും, ഇത്തവണ എന്റെ നിയന്ത്രണം വിട്ടു പോകുന്നു. ഒരിക്കലും എലിസബത്തിനെ വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല അത് പറഞ്ഞത് എ‌നിങ്ങൾ അനുഭവിച്ചതിനെ ഒന്നിനെയും ചെറുതായി കാണുന്നില്ല.

എന്റെ ചേച്ചിയും മകളും അനുഭവിച്ചത് നിങ്ങളിലൂടെ പുറത്തു വരുമ്പോൾ ആശ്വാസം മാത്രമേ എനിക്കുള്ളൂ, അതിന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിയ്ക്കുന്നു. വേദനിച്ചിരിക്കുന്ന നിങ്ങളെ എന്റെ വാക്കുകൾ കൊണ്ട് വീണ്ടും മുറിപ്പെടുത്തിയെങ്കിൽ എന്റെ ഹൃദയത്തിൽ നിന്നുള്ള മാപ്പ്. ഒരു ദുരുദ്ദേശവും കുശുമ്പും എനിക്കുണ്ടായിരുന്നില്ല. നല്ല ഉദ്ദേശത്തോടെ പറഞ്ഞ കാര്യങ്ങൾ എങ്ങനെ മാറി വന്നു എന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്നെ ന്യായീകരിക്കുകയല്ല, ഞാൻ പറഞ്ഞത് തെറ്റാണ്. വേദനിപ്പിച്ചതിന് മാപ്പ്. ഈ കോലാഹലങ്ങൾക്കിടയിൽ നീതി നഷ്ടപ്പെടരുത് എന്ന് പറഞ്ഞാണ് അഭിരാമിയുടെ നീണ്ട പോസ്റ്റ് അവസാനിക്കുന്നത്‌.

Continue Reading
You may also like...

More in Social Media

Trending

Recent

To Top