Malayalam
ഞങ്ങളെപ്പോല എലിസബത്തിനെ ഒരിക്കലും സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അവരുടെ സത്യസന്ധത ആരും ചോദ്യം ചെയ്തിട്ടില്ല. അവർക്ക് അത്തരം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്; അഭിരാമി സുരേഷ്
ഞങ്ങളെപ്പോല എലിസബത്തിനെ ഒരിക്കലും സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അവരുടെ സത്യസന്ധത ആരും ചോദ്യം ചെയ്തിട്ടില്ല. അവർക്ക് അത്തരം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്; അഭിരാമി സുരേഷ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നും പറയാൻ പറ്റാത്ത തരത്തിലുള്ള പീ ഡനങ്ങളാണ് നേരിട്ടതെന്നാണ് അമൃത പറഞ്ഞിരുന്നത്.
ഇതേ അനുഭവങ്ങൾ തന്നെയാണ് എലിസബത്തിനും തുറന്ന് പറയേണ്ടി വന്നത്. പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താൽ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ബാലക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്.
പിന്നാലെ എലിസബത്തിനെതിരെ ബാലയും ഭാര്യ കോകിലയും പരാതി നൽകുകയും ചെയ്തിരുന്നു. അതേസമയം സോഷ്യൽ മീഡിയ ഇതിനിടെ ബാലയുടെ മുൻ ഭാര്യ അമൃതയോട് എന്തുകൊണ്ട് എലിസബത്തിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് ചോദിക്കുന്നത്. കഴിഞ്ഞ ദിവസം തങ്ങളുടെ യൂട്യൂബ് ചാനലായ അമൃതം ഗമയിൽ അമൃതയും അഭിരാമിയും ഒരു വീഡിയോ പങ്കുവച്ചിരുന്നു.
ഇതിന്റെ കമന്റിൽ ഒരാൾ എലിസബത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് എത്തി. ഇതിന് ഇപ്പോഴിതാ അഭിരാമി സുരേഷ് മറുപടി നൽകിയിരിക്കുകയാണ്. എലിസബത്തിനു എന്തെങ്കിലും തരത്തിൽ മാനസികമായും വൈകാരികമായും ഒക്കെ ഒരു ആശ്വാസവാക്ക് എങ്കിലും കൊടുക്കാൻ ശ്രമിക്കണേ അഭിരാമി, അമൃത.
എലിസബത്ത് പറയുന്ന കാര്യങ്ങൾ മറ്റ് ആരെക്കാളും നിങ്ങൾക്ക് കുറച്ചു കൂടി മനസ്സിലാക്കാൻ കഴിയുമല്ലോ’ എന്നായിരുന്നു കമന്റ്. പിന്നാലെയാണ് അഭിരാമി മറുപടിയുമായി എത്തിയത്. തങ്ങൾ എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ചിലരുടെ ഇടപെടൽ മൂലം ആ ബന്ധം തകർന്നു പോയി എന്നാണ് അഭിരാമി പറയുന്നത്.
പ്രിയപ്പെട്ട സഹോദരി,
നിങ്ങളുടെ കമന്റിലെ ആത്മാർത്ഥയും കരുതലും ഞങ്ങൾ മാനിക്കുന്നു. മാസങ്ങൾ മുമ്പ് ഞങ്ങൾ സത്യസന്ധമായി തന്നെ എലിസബത്തുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഞങ്ങളെ അകലങ്ങളിൽ തന്നെ നിർത്താൻ താൽപര്യപ്പെടുന്ന ചില വ്യക്തികളുടെ ഇടപെടൽ മൂലം ഞങ്ങളുടെ ശ്രമം വിഫലമായി.
അവർ സാഹചര്യങ്ങളെ വളച്ചൊടിച്ചു, ഞങ്ങൾക്കിടയിൽ കൂടുതൽ അകൽച്ചയുണ്ടാക്കി. അതിന് ശേഷം അവർ ഞങ്ങളുമായി ബന്ധപ്പെടാൻ ഒരുക്കമായിട്ടില്ല. ഞങ്ങൾ രണ്ടു പേരും അവരെ ബന്ധപ്പെടാനും പിന്തുണ അറിയിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ, തനിക്കൊപ്പം നിൽക്കുന്ന കരുത്തരായ ആളുകൾക്കൊപ്പം അവർ ഒറ്റയ്ക്ക് പോരാൻ തീരുമാനിച്ചിരുന്നു.
സത്യത്തിൽ, ഞങ്ങളുടെ ജീവിതത്തിൽ കിട്ടിയതിനേക്കാൾ കൂടുതൽ അവർക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് വർഷം മാത്രം അയാൾക്കൊപ്പം ജീവിച്ച അവർക്ക് ഇത്രമാത്രം ട്രോമയുണ്ട്. പതിനാല് വർഷം ഞങ്ങളുടെ കുടുംബം കടന്നു പോയ വേദന ചിന്തിച്ചു നോക്കൂ. അയാൾ ഒരിക്കൽ പോലും എന്റെ സഹോദരിയുടെ ത്യാഗങ്ങളെ പരിഗണിച്ചിട്ടില്ല.
അയാളുടെ കുഞ്ഞിനെ പേറുകയും, എല്ലാ വേദനയും സഹിച്ച്, അയാളുടെ ഒരു രൂപ പോലും വാങ്ങാതെ അവളെ ഒറ്റയ്ക്ക് വളർത്തുകയും നല്ല വിദ്യാഭ്യാസവും ജീവിതവും നൽകി. സത്യത്തിൽ, ഞങ്ങൾക്ക് യാതൊരു നേട്ടവം ഉണ്ടാകരുതെന്ന് ഉറപ്പുവരുത്താൻ അയാൾ ഒരുപാട് ശ്രമിച്ചിരുന്നു. അച്ഛൻ എന്ന നിലയിൽ യാതൊരു ഉത്തരവാദിത്തവും തന്റെ മകളോട് അയാൾ കാണിച്ചിട്ടില്ല.
അത് തന്നെ അയാൾ എത്തരക്കാരൻ ആണെന്ന് പറയുന്നുണ്ട്. ഞങ്ങളെപ്പോല എലിസബത്തിനെ ഒരിക്കലും സംശയത്തോടെ കാണുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. അവരുടെ സത്യസന്ധത ആരും ചോദ്യം ചെയ്തിട്ടില്ല. അവർക്ക് അത്തരം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല എന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
എന്നിരുന്നാലും ഇപ്പോൾ തനിക്ക് ചുറ്റുമുള്ളവരുടെ ഒപ്പം, ഈ പോരാട്ടം ഒറ്റയ്ക്ക് പൊരുതാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അമൃതയും എലിബസത്തും ഒരുമിച്ച് വന്നിരുന്നുവെങ്കിൽ ഈ പോരാട്ടം കൂടുതൽ ശക്തവും കരുത്തേറിയതും വിലമതിക്കുന്നതുമായേനെ. പക്ഷെ നിർഭാഗ്യവശാൽ ചിലർ ഇടപെട്ടു, ഞങ്ങളെക്കുറിച്ച് അവരിൽ വിഷം കുത്തിവച്ചു. അങ്ങനെ ആ സാധ്യത തന്നെ നശിച്ചു.
അതിന്റെ ഫലമായി, ദീർഘകാലമായി ഞങ്ങൾക്കിടയിൽ ഒരു കോണ്ടാക്ടുമില്ല. പക്ഷെ എന്ത് തന്നെയാണെങ്കിലും അവർക്ക് ഞങ്ങളെ ആവശ്യം വരികയാണെങ്കിൽ ഞങ്ങൾ എന്നും അവരുടെ കൂടെ കാണും. വർഷങ്ങളോളം ഞങ്ങൾ വേദന സഹിച്ചു. ഇപ്പോഴും ആ മനുഷ്യൻ ഞങ്ങളുടെ പേര് അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടുകയാണ്.
ഞങ്ങൾ റിക്കവറിയുടെ പാതയിലാണ്. രണ്ട് വർഷത്തേയും പതിനാല് വർഷത്തേയും വേദനകൾ താരതമ്യം ചെയ്യാൻ പാടില്ലെന്നും ഞങ്ങൾക്കറിയാം.അതിനാൽ നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളേയും കരുതുക. എലിസബത്തിന്റെ പോരാട്ടത്തിന് പിന്തുണ നൽകുന്നത് തുടരുക എന്നാണ് അഭിരാമി പറഞ്ഞത്.
ആളുടെ എക്സ് വിവാഹം കഴിച്ചപ്പോൾ അന്ന് രാത്രി മൊത്തം ഉറങ്ങിയില്ല. എന്നേയും ഉറക്കിയില്ല. അവസാനം അതിനെ കുറിച്ച് ചെയ്ത വീഡിയോയിലും എന്നെ പിടിച്ചിരുത്തി. ഇരുന്നില്ലെങ്കിൽ എന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടേനെ. ആദ്യ ഭാര്യ ചതിച്ചിട്ടും കൂടെ നിൽക്കാത്തവളെ വേണ്ട, എനിക്ക് മറ്റ് 100 പെണ്ണുങ്ങൾ ഉണ്ടെന്ന് പറഞ്ഞേനെ.
ആളുമായി ഞാനാണ് ഇഷ്ടത്തിലായി. വീട്ടുകാർക്ക് താത്പര്യമില്ലായിരുന്നു. അവർ ഈ ബന്ധത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. അവരുടെ പ്രായത്തിനെക്കാൾ വലിയ ക്ഷീണം നേരിട്ടു. കുറെ ഞാൻ സഹിച്ചു, മിണ്ടാതെ ഇരുന്നു. എന്തെങ്കിലും കാണിച്ച് പോയിക്കോട്ടെ വിചാരിച്ചു. എന്നാൽ എനിക്കെതിരെ തുടർന്നും ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് ഇപ്പോൾ പ്രതികരിക്കുന്നത്.
ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ചിലർക്കൊക്കെ മനസിലാകും. കരൾ കൊടുക്കാൻ ഇത്രയും പണം കൊടുത്ത് ഒരാളെ കൊണ്ടുവരേണ്ട കാര്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. കരൾ കൊടുക്കാൻ പലരും തയ്യാറായിരുന്നു. ഞാനും തയ്യാറായിരുന്നു. അതിന്റെ തെളിവുണ്ട്. എന്നാൽ എന്റെ കരൾ മാച്ചോയിരുന്നോയെന്ന് പരിശോധിച്ചില്ല.
പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചിരുന്നു. എന്നെ പ്രേമിക്കുന്ന സമയത്ത് ആ വീട്ടിലൊരു പെണ്ണുണ്ടായിരുന്നു.എന്നോട് പറഞ്ഞത് വേലക്കാരിയായിരുന്നുവെന്നാണ്. ആ കുട്ടിയോടും ബ്ലഡ് ഗ്രൂപ്പ് ചോദിച്ചിരുന്നു. അവർ സെയിം ഗ്രൂപ്പാണെന്നാണ് പറഞ്ഞത്.
ട്രാൻസ്പ്ലാന്റ് സമയത്ത് ഇവർ വന്ന് കരഞ്ഞിട്ട് പറഞ്ഞിരുന്നു ചേട്ടന്റെ ഇഷ്ടം കിട്ടാൻ വേണ്ടിയാണ് അല്ലാതെ എന്റെ രക്തഗ്രൂപ്പ് എ പോസിറ്റീവ് അല്ല, ഒ പോസിറ്റീവ് ആണെന്ന്.അവരുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ഞാൻ തയ്യാറല്ല. കരൾ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ച കഴിയും മുൻപ് തന്നെ വൈനൊക്കെ അയാൾ വീണ്ടും കഴിച്ച് തുടങ്ങി.
അയാളുടെ വീട്ടുകാരോട് ഞാൻ ഇതൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഞാൻ മരുന്ന് മാറ്റി കൊടുത്ത് കൊല്ലാൻ നോക്കിയെന്നൊക്കെയാണ് പറഞ്ഞത്. ഡോണറിനേയും ഇയാളേയുമൊക്കെ പരിചരിക്കാനുള്ള പണിക്കാരിമാത്രമായിട്ടാണ് ഇയാളുടെ വീട്ടുകാർ എന്നെ കണ്ടത് എന്നാണ് ഞാൻ മനസിലാക്കിയത്.
കാരണം ഇതൊക്കെ കഴിഞ്ഞിട്ട് അവരുടെ വീട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞത് അവൻ കേൾക്കുന്നില്ല മോളേ, നീ പോയിക്കോ എന്നാണ്, അതുകഴിഞ്ഞ് അവർ എന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നും എലിസബത്ത് മുമ്പ് പങ്കുവെച്ച ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്ന് കാട്ടിയായിരുന്നു അമൃത വീണ്ടും ബാലയ്ക്കെതിരെ രംഗത്തെത്തിയത്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചുവെന്നും പരാതിയിൽ പറയുന്നു.
മാത്രമല്ല, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ് അമൃത ബാലയ്‌ക്കെതിരെ നൽകിയത്. ഇതിന് പിന്നാലെ എലിസബത്തും ഗുരുതര ആരോപണങ്ങളുമായാണ് രംഗത്തെത്തിയത്.
2010ൽ ആയിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹം. എന്നാൽ അമൃതയ്ക്ക് മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്ത് വന്നത്. ബാലയുമായുള്ള തന്റെ വിവാഹം ഉറപ്പിച്ച സമയത്ത് പലരും നടന്റെ സ്വഭാവത്തെ കുറിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ അദ്ദേഹത്തോടുള്ള പ്രണയം കാരണം വിവാഹത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നാണ് അമൃത പറഞ്ഞിരുന്നത്. ബാലയുടെ ക്രൂര പീഡനങ്ങൾ സഹിക്കാൻ കഴിയാതെയാണ് താൻ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു. അച്ഛൻ തന്നോടും അമ്മയോടും ചെയ്ത ക്രൂരതകൾ അടുത്തിടെ ഒരു വീഡിയോയിലൂടെ അവന്തിക എണ്ണി പറഞ്ഞിരുന്നു.
പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നും പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഒടുക്കം ബാലയുടെ അറസ്റ്റിലേയ്ക്ക് ആണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.
ഗുരുതരമായ ആരോപണങ്ങളായിരുന്നു ബാലയ്ക്കെതിരെ അമൃത ഉയർത്തിയത്. തന്നെ അതിക്രൂരമായി ശാരീരകമായും മാനസികമായും ബാല പീ ഡിപ്പിച്ചിട്ടുണ്ടെന്നാണ് അമൃത പറഞ്ഞത്. പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഓടിപ്പോന്നത്.
ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞു എന്നായിരുന്നു അമൃത പറഞ്ഞത്. അമൃതയുമായുള്ള വിവാഹമോചനശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ബാല വീണ്ടും വിവാഹിതനാകുന്നത്.
