പാപ്പുവും ചേച്ചിയും ബാല ചേട്ടനെ കണ്ടു, സംസാരിച്ചു… ചേച്ചി ഇപ്പോഴും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്, നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല… വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അഭിരാമി സുരേഷ്

നടന്‍ ബാലയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ നടുക്കത്തിലാണ് മലയാളസിനിമ ലോകം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രകാണാൻ മുൻ ഭാര്യ അമൃത സുരേഷും മകളും എത്തിയിട്ടുണ്ട്. കുടുംബ സമേതമാണ് അമൃത ആശുപത്രയിൽ എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു.
ആശുപത്രിയിലേക്ക് ബാലയെ കാണാന്‍ പോകുന്നതായി അമൃതയുടെ സഹോദരി അഭിരാമി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. പിന്നാലെ അമൃതയും മകളും അഭിരാമിയുമെല്ലാം ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ബാല കണ്ട ശേഷമുള്ള അഭിരാമിയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഇപ്പോഴും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ദയവ് ചെയ്ത് ഈ സമയത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്” എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്. നേരത്തെ ബാലയെ കാണാന്‍ നടന്‍ ഉണ്ണി മുകുന്ദനുമെത്തിയിരുന്നു. ബാലയുമായി താന്‍ സംസാരിച്ചതായും ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു.
ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ മനോരമ ന്യൂസിനെ അറിയിച്ചിരിക്കുകയാണ്. ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികില്‍യും ലഭ്യമാക്കുന്നുണ്ടെന്നുമാണ് ഉണ്ണി മുകുന്ദന്‍ അറിയിച്ചത്. പ്രചരണം തെറ്റ് ബാലയ്ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല, ആശുപത്രിയില്‍ തുടരുകയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.