Connect with us

മുഖം കണ്ട് ആരും പേടിക്കരുത്, നിലവിൽ ചികിത്സ നടക്കുകയാണ് അതിന്റേതായ ചില മാറ്റങ്ങൾ മുഖത്തുണ്ട്; പുതിയ വീഡിയോയുമായി അഭിരാമി സുരേഷ്

Malayalam

മുഖം കണ്ട് ആരും പേടിക്കരുത്, നിലവിൽ ചികിത്സ നടക്കുകയാണ് അതിന്റേതായ ചില മാറ്റങ്ങൾ മുഖത്തുണ്ട്; പുതിയ വീഡിയോയുമായി അഭിരാമി സുരേഷ്

മുഖം കണ്ട് ആരും പേടിക്കരുത്, നിലവിൽ ചികിത്സ നടക്കുകയാണ് അതിന്റേതായ ചില മാറ്റങ്ങൾ മുഖത്തുണ്ട്; പുതിയ വീഡിയോയുമായി അഭിരാമി സുരേഷ്

പ്രേക്ഷകർക്ക് സുപരിചിതയാണ് അഭിരാമി സുരേഷ്. അമൃത സുരേഷിനെ പോലെ തന്നെ നല്ലൊരു ഗായികയും സംഗീത സംവിധായികയുമൊക്കെയാണ് അഭിരാമി. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ചെറുപ്പം മുതൽ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അഭിരാമി. കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിലെ അഭിരാമിയുടെ വേഷം ശ്രദ്ധനേടിയിരുന്നു. ശേഷം കേരളോത്സവം, ഗുലുമാൽ, ദുൽഖർ സൽമാൻ നായകനായ ഹൺഡ്രഡ് ഡെയ്സ് ഓഫ് ലവ് എന്നീ സിനിമകളിലും അഭിരമായി അഭിനയിച്ചു.

സമൂഹമാധ്യമങ്ങളിൽ സജീവമായ അഭിരാമി തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ചുണ്ടുകളുടെ വലുപ്പം വർധിപ്പിച്ച് ഭംഗിയാക്കാൻ ലിപ് ഫില്ലർ ചെയ്തുവെന്ന് പറയുകയാണ് അഭിരാമി.

വീട്ടിലെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിലാണ് ലിപ് ഫില്ലറിന്റെ കാര്യം അഭിരാമി പറയുന്നത്. തന്റെ മുഖം കണ്ട് ആരും പേടിക്കരുതെന്ന് പറഞ്ഞ് കൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്. മുഖത്തോ ശരീരത്തിലോ കുഴിവോ കുറവുകളോ ഉണ്ടെങ്കിൽ ഇൻജക്‌ഷനിലൂടെ അത് മാറ്റി സാധാരണ രീതിയിൽ ആക്കുന്ന രീതിയാണ് ഫില്ലർ. ഈ ചികിത്സയാണ് തന്റെ ചുണ്ടുകൾക്ക് അഭിരാമി നൽകിയിരിക്കുന്നത്. നിലവിൽ ചികിത്സ നടക്കുക ആണെന്നും അതിന്റേതായ ചില മാറ്റങ്ങൾ മുഖത്തുണ്ടെന്നും അഭിരാമി പറയുന്നു.

താൻ നേരിടുന്ന പ്രോഗ്‌നാത്തിസം എന്ന അവസ്ഥ പരിഹരിക്കാൻ എന്തെങ്കിലും ചികിത്സ നടത്തിയോ എന്നു പലരും അടുത്തിടെ തന്നോടു ചോദിച്ചതായി അഭിരാമി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ലിപ് ഫില്ലറിന്റെ കാര്യം ​ഗായിക പറഞ്ഞത്. പ്ലാസ്റ്റിക് സർജറി പോലുള്ളവയെകാൾ ഫില്ലർ ചെയ്യുമ്പോൾ പണം കുറവാണ്. 30000ന് അകത്ത് തന്നെ അത് ചെയ്യാൻ സാധിക്കുമെന്നും അഭിരാമി വ്യക്തമാക്കുന്നുണ്ട്. മുഖരൂപം ശരിയായ രീതിയിലാക്കാൻ മുന്‍പും താൻ ഫില്ലറുകൾ ചെയ്തിട്ടുണ്ടെന്നും ഗായിക അറിയിച്ചു.

പ്രോഗ്നാത്തിസം എന്നൊരു ആരോഗ്യ പ്രശ്നമുള്ളത് കൊണ്ടാണ് ചുണ്ടിന്റെ വലിപ്പവും താടിയുടെ ഭാഗത്തെ പ്രശ്‌നങ്ങളുമൊക്കെ അഭിരാമി നേരിടുന്നത്. ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകളും അഭിരാമിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. താടിയെല്ല് അല്‍പം മുന്നോട്ട് ഇരിക്കുന്നതിന്റെ പേരിലാണ് തനിക്ക് പരിഹാസം കേള്‍ക്കേണ്ടി വന്നിട്ടുള്ളതെന്നും അഭിരാമി പറഞ്ഞിരുന്നു. എന്നാൽ ഇത്തരം ട്രോളുകളോട് ഇപ്പോൾ പൊരുത്തപ്പെട്ടെന്നും അഭിമുഖങ്ങളിൽ അഭിരാമി വ്യക്തമാക്കിയിട്ടുണ്ട്.

More in Malayalam

Trending

Recent

To Top