Malayalam
മണിയറയിലെ അശോകന് പിന്നാലെ പ്രണയ കഥയുമായി ഷംസു സെയ്ബ; അഭിലാഷം മാർച്ച് 29ന് തിയേറ്ററുകളിലേയ്ക്ക്
മണിയറയിലെ അശോകന് പിന്നാലെ പ്രണയ കഥയുമായി ഷംസു സെയ്ബ; അഭിലാഷം മാർച്ച് 29ന് തിയേറ്ററുകളിലേയ്ക്ക്
മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് 29ന് പ്രദർശനത്തിനെത്തുന്നു. ഏറെ ശ്രദ്ധ നേടിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റെണി ശങ്കർ ദാസ് എന്നിവരാണ് നിർമ്മിക്കുന്നത്.
ഇതിലെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു. കാത്തിരിപ്പിൻ്റെ സുഖമുള്ള പ്രണയത്തിൻ്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന ടാഗ് ലൈനോടെ ഈ ചിത്രമെത്തുന്നത്. സൈജുക്കുറുപ്പും, തൻവി റാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.
ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രൻ,ശീതൾ സഖറിയ,അജിഷ പ്രഭാകരൻ നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ ഷിൻസ് ഷാൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കോഴിക്കോട് മുക്കം,കോട്ടക്കൽ മുംബൈ എന്നിവിടങ്ങളിലായി ആയിരുന്നു ചിത്രീകരണം പൂർത്തിയായത്.
ഛായാഗ്രഹണം -സജാദ് കാക്കു. എഡിറ്റിംഗ് – നിംസ്. ഗാനങ്ങൾ – ഷർഫു, സുഹൈൽ കോയ, സംഗീതം – ശ്രീഹരി കെ. നായർ, കലാസംവിധാനം – അർഷദ് നാക്കോത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ. ഡിസൈൻ – വിഷ്ണു നാരായണൻ. സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിസൻ പോൾ. പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്.
