Malayalam Breaking News
എ ബി സി ഡി തെലുങ്ക് റീമേയ്ക്ക് ട്രെയ്ലർ എത്തി – ദുൽഖർ സൽമാനെ കടത്തി വെട്ടുമോ അല്ലു സിരിഷ് ?
എ ബി സി ഡി തെലുങ്ക് റീമേയ്ക്ക് ട്രെയ്ലർ എത്തി – ദുൽഖർ സൽമാനെ കടത്തി വെട്ടുമോ അല്ലു സിരിഷ് ?
Published on

By
മലയാളത്തിൽ തരംഗം സൃഷ്ടിച്ച സിനിമയാണ് എ ബി സി ഡി. ദുൽഖർ സൽമാനും ഗ്രിഗറിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്തു. ചിത്രത്തിന്റെ ട്രെയ്ലർ എത്തി.
തെലുങ്കിൽ അല്ലു സരീഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതേപേരിൽ തന്നെയാണ് ചിത്രം റിലീസിനെത്തുക.
സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവാണ് നിർമിക്കുന്നത്. രുഷ്കർ ദില്ലൻ നായികയാകുന്നു. നാഗ ബാബു, മാസ്റ്റർ ഭരത് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം മെയ് 17ന് റിലീസ് ചെയ്യും.
2013–ലാണ് ദുൽക്കർ നായകനായി എത്തിയ എബിസിഡി റിലീസിനെത്തുന്നത്. ജേക്കബ് ഗ്രിഗറി, അപർണ ഗോപിനാഥ്, ടൊവിനോ തോമസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മർട്ടിൻ പ്രക്കാട്ടിലാണ്. ഷിബു തമീൻസായിരുന്നു നിർമാണം.
ABCD Telugu remake trailer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...